ഒരു പോസ്റ്റ് ഇട്ടാൽ കമന്റ് സെക്ഷനില്‍ ആര്‍ക്കും വന്ന് എന്തും പറയാമെന്ന അവസ്ഥയാണെന്ന് ഗ്രേസ് ആന്റണി. തന്റെ ഫോട്ടോ ഷൂട്ടുകള്‍ക്ക് വരുന്ന കമന്റുകളെ പറ്റി ചിന്തിക്കാറില്ലെന്നും, അത് മൈന്റ് ചെയ്യാതെ തന്റെ ജോലി നോക്കുകയാണ് ചെയ്യുന്നതെന്നും കൗമുദി മൂവീസിനോടായിരുന്നു ഗ്രേസിന്റെ പ്രതികരണം.
ഗ്രേസിന്റെ വാക്കുകൾ :
‘ലോക്ക്ഡൗണിന്റെ സമയത്ത് ആള്‍ക്കാര് ഫോട്ടോ ഷൂട്ടുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഞാനതിന് വേണ്ടി നിന്നിട്ടില്ല. കാരണം എനിക്ക് തോന്നുമ്പോഴേ എനിക്ക് ചെയ്യാന്‍ പറ്റൂ. ഒരാള് പുഷ് ചെയ്തത് കൊണ്ട് മത്രം ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാനിങ്ങനെ പാവയെ പോലെ നിക്കുമെന്നേയുള്ളൂ. എനിക്ക് ചെയ്യണമെന്ന് തോന്നുന്ന സമയത്ത് ഒന്നോ രണ്ടോ ഫോട്ടോഷൂട്ട് മാത്രമേ ചെയ്തിട്ടുള്ളൂ. അതും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വെച്ച് ചെയ്തതൊന്നുമല്ല. അത് വളരെ അപൂര്‍വമായേ സംഭവിച്ചിട്ടുള്ളൂ. ലോക്ക്ഡൗണിന്റെ സമയത്ത് സിനിമ ഒന്നുമില്ലാതിരിക്കുമ്പോള്‍ ഒരു സംതൃപ്തി കിട്ടാനായി ആള്‍ക്കാര്‍ ചെയ്യുന്നതാണ് ഫോട്ടോഷൂട്ടൊക്കെ.
കമന്റ് സെക്ഷനില്‍ ഓരോരുത്തര്‍ക്കും എന്തും പറയാം എന്നൊരു അവസ്ഥയിലേക്കെത്തി. എന്റെ ഇന്‍സ്റ്റാവാള്‍ എന്റെ ഐഡന്റിറ്റി ആണ്. ഞാനെന്താണെന്നാണ് അവിടെ കാണിക്കുന്നത്. എനിക്കെന്താണ് തോന്നുന്നത് അത് ഞാന്‍ ചെയ്യും. കമന്റുകള്‍ ഞാന്‍ കാര്യമാക്കാറില്ല. എന്റെ ജോലി ചെയ്യുക പോവുക. അത്രേയുള്ളൂ.
Post Your Comments