InterviewsLatest NewsNEWS

കരീന അതിസുന്ദരിയായൊരു സ്ത്രീയും നല്ലൊരു നടിയുമാണ്, മോശം പറയാന്‍ മാത്രം എനിക്കവളെ അറിയില്ല : അമീഷ പട്ടേല്‍

ബോളിവുഡിലെ ഏറ്റവും ചര്‍ച്ചയായ താര പോരുകളിലൊന്നായിരുന്നു ഒരേ കാലത്ത് കരിയര്‍ ആരംഭിച്ച കരീന കപൂറും അമീഷ പട്ടേലും തമ്മിലുണ്ടായിരുന്നത്. ഇവര്‍ക്കിടയിലെ പിണക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല. കഹോ ന പ്യാര്‍ ഹേ, റേസ് 2, ഭൂല്‍ ഭുലയ്യ, ഗദ്ദാര്‍ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് അമീഷ പട്ടേല്‍.

2000 ല്‍ പുറത്തിറങ്ങിയ കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ ഹൃത്വിക് റോഷന്റെ നായികയായി ആയിരുന്നു അമീഷയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡിലെ സൂപ്പര്‍ ജോഡികളായി മാറിയ അമീഷയ്ക്കും ഹൃത്വിക്കിനും കരിയറില്‍ പിന്നെയൊരു തിരിഞ്ഞു നോട്ടം വേണ്ടി വന്നിട്ടില്ല. നേരത്തെ കരീന കപൂറിനെയായിരുന്നു ചിത്രത്തിലെ നായികയായി രാകേഷ് റോഷന്‍ മനസ്സിൽ കണ്ടിരുന്നത്. എന്നാല്‍ കരീന ആ ഓഫര്‍ നിരസിക്കുകയും പകരം റെഫ്യുജി എന്ന ചിത്രം തിരഞ്ഞെടുക്കുകയുമായിരുന്നു. അന്ന് മുതല്‍ തന്നെ കരീനയും അമീഷയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. അമീഷയുടെ പ്രകടനത്തെ വിമര്‍ശിച്ച കരീന അമീഷയെ മോശം നടിയെന്ന് വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ തനിക്കും കരീനയ്ക്കും ഇടയിലെ പ്രശ്‌നത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അമീഷ പട്ടേല്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിൽ.

‘എനിക്ക് ശത്രുക്കളില്ല. സത്യത്തില്‍ ഒരു പാട്ടിലോ സിനിമയിലോ കരീന നന്നായിട്ടുണ്ടെങ്കില്‍ ഞാനത് എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. അവള്‍ നന്നായി ചെയ്തിട്ടുണ്ടെന്ന്. അവള്‍ അതിസുന്ദരിയായൊരു സ്ത്രീയാണെന്നും നല്ലൊരു നടിയാണെന്നുമാണ് എന്റെ അഭിപ്രായം. എനിക്ക് അവളോട് ദേഷ്യമൊന്നുമില്ല.

എനിക്കൊന്നും പറയാനില്ലെന്നാണ് ഞാന്‍ പറഞ്ഞത്. എനിക്ക് അവളെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. കാരണം മോശം പറയാന്‍ മാത്രം എനിക്കവളെ അറിയില്ല. എനിക്കറിയുന്നത് അവളുടെ ജോലിയെക്കുറിച്ച് മാത്രമാണ്. അത് വളരെ നല്ലതാണ്. അവള്‍ക്ക് എന്നെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിലും സാരമില്ല. അതിനവള്‍ക്ക് അവകാശമുണ്ട്. എന്നെക്കുറിച്ച് അവള്‍ തന്നെ പറഞ്ഞതാണോ അതോ മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണോ അതെല്ലാം എനിക്കറിയില്ല’.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button