മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. പാട്ടും തമാശയും ഡാൻസും ഒക്കെയായി റിമി ഉണ്ടെങ്കിൽ പിന്നെ ആ പരിപാടിക്ക് മറ്റൊന്നും വേണ്ട. ഗായിക എന്നതിലുപരി അഭിനയരംഗത്തും തിളങ്ങിയ റിമി ഇപ്പോൾ സംഗീത റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയാണ്. ഇപ്പോഴിതാ റിമിയെ ആദ്യമായി ഗാനമേളയ്ക്ക് പാടാന്‍ ക്ഷണിട്ടച്ചതിനെ കുറിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞ രസകരമായ അനുഭവമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് നാദിര്‍ഷ പഴയകാലത്തെ രസകരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത്.
നാദിർഷായുടെ വാക്കുകൾ :
‘റിമിയുടെ പതിനാറാമത്തെ വയസിലാണ് ഞാൻ അവളെ കാണുന്നത്. അന്ന് എന്റെ നാട്ടില്‍ ഏലൂര്‍ ഒരു ഗാനമേള കേള്‍ക്കാന്‍ പോയപ്പോള്‍, ഒരു കൊച്ചു വന്നു നന്നായി പാടുന്നു. പാട്ട് ഇഷ്ടപ്പെട്ട ഞാൻ റിമിയുടെ കൂടെ പാടിയ ആളുടെ കൈയ്യില്‍ നിന്ന് അവളുടെ നമ്പർ വാങ്ങി. റിമിയെ മറ്റൊരു ഗാനമേളക്ക് വേണ്ടി വിളിച്ചു.
എന്റെ ഒരു പ്രായമൊക്കെ വെച്ച് എന്നെ ഇക്ക എന്ന് വിളിക്കും എന്നാണ് കരുതിയത്. ഞാൻ ഫോണില്‍ ‘ഹലോ റിമിയല്ലേ ഞാന്‍ നാദിര്‍ഷ’ എന്ന് പറയുകയും, മറുപടി ‘എന്നാ നാദിര്‍ഷേ’ എന്നായിരുന്നു. അവസാനം ഞാൻ പറഞ്ഞു ‘മോളെ എനിക്ക് നിന്നെക്കാള്‍ പ്രായമുണ്ട് ഒന്നേല്‍ എന്നെ ഇക്കാന് വിളിക്കു ഇല്ലേ ചേട്ടന് വിളിക്കു’. അവള് ചേട്ടനും വിളിച്ചില്ല ഇക്കാനും വിളിച്ചില്ല, ‘എന്നാ സാറെ’ എന്ന്. ഗാനമേളയുടെ കാര്യമൊക്കെ പറഞ്ഞപ്പോള്‍ പപ്പക്ക് കൊടുക്കാം എന്ന് പറഞ്ഞു അവള് ഫോണ്‍ കൈമാറി.’
അതുപോലെ ഒരു സ്റ്റാര്‍ ഷോയ്ക്ക് തന്നെ ആദ്യമായി വിളിച്ചതിന്റെയും, ആദ്യമായി തന്നെ ഫ്ലൈറ്റില്‍ കയറ്റിയതിന്റെയും ക്രെഡിറ്റ് നാദിർഷായ്ക്കാണെന്ന് റിമിയും ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
Post Your Comments