GeneralLatest NewsNEWS

മലയാളി വധുവായി മൗനി, മൗനി റോയും സൂരജ് നമ്പ്യാരും വിവാഹിതരായി

ബോളിവുഡ് നടി മൗനി മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായി. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടായിരുന്നു വിവാഹവേദി. സൗത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. പരമ്പരാഗത കേരളശൈലിയുള്ള വിവാഹ ചടങ്ങുകളാണ് ആദ്യം നടന്നത്. കുടുംബാംഗങ്ങളെ കൂടാതെ സിനിമാ ലോകത്തെ മൗനി റോയുടെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.

വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ ബുധനാഴ്ച നടന്നു. നടിയും അവതാരകയുമായ മന്ദിര ബേദി ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

മൗനി നായികയായ ‘നാഗീൻ’ എന്ന ഹിന്ദി സീരിയൽ ‘നാഗകന്യക’ എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് താരം. മലയാളിയും ദുബായിൽ ബാങ്കറുമായ സൂരജ് നമ്പ്യാരും മൗനിയും കഴിഞ്ഞ മൂന്നുവർഷമായി പ്രണയത്തിലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button