![](/movie/wp-content/uploads/2022/01/randu-movie.jpg)
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി അഭിനയിച്ച രണ്ട് എന്ന ചിത്രത്തിന്റെ കഥ തന്റേതാണെന്ന അവകാശവാദവുമായി വെഞ്ഞാറമൂട് സ്വദേശിയായ ഡോ. ബിനിരാജ് എറണാകുളം മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ദേവികുളം വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടറാണ് ബിനിരാജ്. ‘രണ്ട്’ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് തന്റെ കഥ അതേപടി മോഷ്ടിച്ചതാണെന്ന് മനസ്സിലായത് എന്നും അതിനാലാണ് കേസ് ഫയല്‍ ചെയ്തത് എന്നുമാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡോ. ബിനിരാജ് പറയുന്നത്.
ഡോ. ബിനിരാജിന്റെ വിശദീകരണം ഇങ്ങനെ:
‘ഒരിക്കല്‍ ഒരു യാത്രയ്ക്കിടെ നേരിടേണ്ടി വന്ന അനുഭവം തിരക്കഥാകൃത്ത് ബിനുലാല്‍ ഉണ്ണിയോട് പറഞ്ഞു. അതൊരു തിരക്കഥയായി എഴുതിത്തരണമെന്നും ബിനുലാലിനോട് പറഞ്ഞു. എഴുതിത്തരാമെന്നു പറഞ്ഞെങ്കിലും പിന്നീട് ആശയവിനിമയമൊന്നും ഉണ്ടായില്ല. അതിനാല്‍, എഴുതാനുള്ള ചുമതല സുഹൃത്തിന് കൈമാറി.
പിന്നീട് ആ തിരക്കഥയില്‍ കോണ്‍സ്റ്റിപ്പേഷന്‍ എന്ന പേരില്‍ ഒരു ഷോര്‍ട്ട്ഫിലിമും ചെയ്തു. ആറു മാസത്തിനു ശേഷം ബിനുലാല്‍ ഉണ്ണി വിളിച്ച് ഒരു കഥ പറഞ്ഞു. ഞാന്‍ പറഞ്ഞ കഥയായിരുന്നു അത്. ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. അപ്പോള്‍ ക്രെഡിറ്റ് ലിസ്റ്റില്‍ പേരു വയ്ക്കാമെന്നും നല്ലൊരു വേഷം തരാമെന്നും പറഞ്ഞു.
ഇതിനിടെയാണ് ‘രണ്ട്’ എന്ന സിനിമ അനൗണ്‍സ് ചെയ്തത്. രണ്ടിന്റെ കഥ എന്റെ കഥയുടെ മോഷണമാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഞാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫിലിം ചേമ്ബറിലും പരാതി നല്‍കി. അതിനിടെ രണ്ടിന്റെ നിര്‍മ്മാതാവ് ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി വന്നു. ഞാന്‍ അദ്ദേഹത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
‘രണ്ട്’ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് എന്റെ കഥ അതേപടി മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. അതിനാലാണ് പരാതിയുമായി കോടതിയെ സമീപിച്ചത്’.
Post Your Comments