InterviewsLatest NewsNEWS

സ്‌ക്രിപ്റ്റിന് ശേഷം ആദ്യം കഥ പറഞ്ഞത് ദര്‍ശനയോട്, പ്രണവിനെക്കാളും മുന്‍പ് ദര്‍ശനയെ ഉറപ്പിച്ചു: വിശാഖ് സുബ്രഹ്‌മണ്യന്‍

നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ന്റെ സംവിധാനത്തിൽ മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിച്ച ‘ഹൃദയം’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാലും ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും ഒന്നിച്ച ചിത്രത്തിൽ ദര്‍ശനയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. പ്രണവിനെക്കാളും മുന്‍പേ ദര്‍ശനയെ ആയിരുന്നു കാസ്റ്റ് ചെയ്തതതെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ.

വിശാഖിന്റെ വാക്കുകൾ :

‘ഫെന്റാസ്റ്റിക്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലവ് ആക്ഷന്‍ ഡ്രാമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ സെറ്റില്‍ വെച്ച് പലരും മെറിലാന്‍ഡ് റീലോഞ്ച് എന്നാണ് എന്ന് ചോദിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ വിനീതിനോട് ഞാന്‍ പറഞ്ഞിരുന്നു എന്നെങ്കിലും എന്റെ കൂടെ സിനിമ ചെയ്യുകയാണെങ്കില്‍ മെറിലാന്‍ഡിന്റെ ബാനറില്‍ ചെയ്യണമെന്ന്. ഇപ്പോള്‍ പടം ചെയ്യുന്നില്ല എന്നായിരുന്നു വിനീത് മറുപടി പറഞ്ഞത്.

അതുകഴിഞ്ഞ് ആദിയിലൂടെ അപ്പു വന്നു, അപ്പോഴും വിനീതിനോട് പറഞ്ഞു നമ്മള്‍ പടം ചെയ്യുകയാണെങ്കില്‍ അപ്പുവിനെ ഹീറോയാക്കണം എന്ന് പറഞ്ഞു. പിന്നീട് 2018ല്‍ വിനീത് ഇങ്ങോട്ട് വിളിച്ചിട്ട് ഒരു സബ്‌ജെക്ട് വന്നിട്ടുണ്ട് എന്ന പറഞ്ഞു. പക്ഷേ ഇപ്പോള്‍ ആരോടും പറയരുത്. എഴുതി കഴിയട്ടെ എന്ന് പറഞ്ഞു.

സ്‌ക്രിപ്റ്റിന് ശേഷം ആദ്യം കഥ പറഞ്ഞത് ദര്‍ശനയോടാണ്. പ്രണവിനെക്കാളും മുന്‍പ് ദര്‍ശനയെ ഉറപ്പിച്ചിരുന്നു. അതിനു ശേഷം പ്രണവിനോട് കഥ പറഞ്ഞു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ പ്രണവ് യെസ് പറഞ്ഞു. അതിനു ശേഷം വിനീത് ചെന്നൈയില്‍ പോയി കല്യാണിയോട് കഥ പറഞ്ഞു. എല്ലാവരും കഥ കേട്ടപ്പോള്‍ എക്‌സൈറ്റഡ് ആയിരുന്നു. ഒരു ദിവസത്തിനകം എല്ലാവരും യെസ് പറയുകയായിരുന്നു,’

shortlink

Related Articles

Post Your Comments


Back to top button