മലയാളത്തിന് കിട്ടിയ എക്കാലത്തേയും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായിരുന്നു രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 1994ല്‍ പുറത്തിറങ്ങിയ പിന്‍ഗാമി. മോഹൻലാൽ ക്യാപ്റ്റൻ വിജയ് മേനോൻ ആയി പ്രധാന വേഷമിട്ടു. കനക, തിലകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഈ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നടന്ന ഒരു അപകടത്തെ കുറിച്ച് പറയുകയാണ് സഹസംവിധായകനായിരുന്ന ഷിബു ലാല്‍ സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍.
മോഹൻലാലയന്റെ സമയോചിതമായ ഇടപെടൽ കാരണം ബോംബ് ബ്ലാസ്റ്റില്‍ നിന്നും നടന്‍ ഇന്നസെന്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തെ കുറിച്ചാണ് ഷിബു ലാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പിന്‍ഗാമിയിലെ പ്രധാന വില്ലന്മാരില്‍ ഒരാളായ അഡ്വക്കറ്റ് അയ്യങ്കാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ചത്.
ഷിബു ലാലിൻറെ വാക്കുകൾ :
‘ചിത്രത്തിലെ പ്രധാന വില്ലനായ എഡ്വിന്‍ തോമസ് എന്ന കഥാപാത്രത്തെ മോഹന്‍ലാലിന്റെ കഥാപാത്രം കാറില്‍ ബോംബ് സെറ്റ് ചെയ്ത് റിമോട്ട് വഴിയാണ് കൊലപ്പെടുത്തുന്നത്. ബോംബ് ബ്ലാസ്റ്റ് നടക്കുന്നത് ഇന്നസെന്റിന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം നിന്ന് കാണുന്നത് പിന്‍ഗാമിയുടെ ക്ലൈമാക്‌സില്‍ കാണിക്കുന്നുണ്ട്. ആ ബോംബ് ബ്ലാസ്റ്റ് നടക്കുമ്പോള്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കാറിന്റെ ഡോര്‍ പറന്നുയര്‍ന്ന് ഇന്നസെന്റിന് നേര്‍ക്ക് വന്നു. പുക കാരണം ഇന്നസെന്റ് ഇത് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ ഇത് ശ്രദ്ധിക്കുകയും ഞൊടിയിടയില്‍ ഇന്നസെന്റിനെ മാറ്റുകയും ചെയ്തു. ഇല്ലെങ്കില്‍ അന്ന് ഡോര്‍ ദേഹത്ത് പതിച്ച് ഇന്നസെന്റ് മരിച്ചു പോയേനെ. ആ ഡോര്‍ പറന്ന് വരുന്നത് ക്ലൈമാക്‌സിലും ശ്രദ്ധിച്ചാല്‍ കാണാം’ ഷിബു ലാല്‍ പറഞ്ഞു.
Post Your Comments