InterviewsLatest NewsNEWS

തെറ്റും ശരിയും ഓരോരുത്തരുടെയും കാഴ്ചപ്പാടിന് അനുസരിച്ച്, ചിത്രയുടെ ഭര്‍ത്താവുമായുള്ള പിണക്കത്തെ കുറിച്ച് എം ജയചന്ദ്രന്‍

മലയാള സംഗീത ലോകത്തെ ഏറ്റവും പ്രഗഭ്‌നായ സംഗീതഞ്ജനായ എം ജയചന്ദ്രന് ഗായിക ചിത്രയുടെ ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിട്ടുണ്ട്. ചിത്രയ്ക്ക് ഒരുപാട് ബ്രേക്ക് കൊടുത്ത ആളാണ് ജയചന്ദ്രന്‍. പക്ഷേ അവരുടെ ഭര്‍ത്താവ് ജയചന്ദ്രന്റെ ശത്രുവാണല്ലോ. ഒരുപാട് പരാതി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആദ്യമായി കീബോര്‍ഡ് വാങ്ങി കൊടുത്ത എന്റെ സ്റ്റുഡിയോ വരെ ജയചന്ദ്രന്‍ പൂട്ടിക്കാന്‍ ഇറങ്ങി എന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് സംഗീത ലോകത്ത് വലിയ ചര്‍ച്ചയായി മാറിയ കാര്യമാണ്. ജയചന്ദ്രന് അത് വിഷമം ഉണ്ടാക്കിയിരുന്നോ എന്നാണ് അവതാരകന്‍ ചോദിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ പ്രശ്‌നങ്ങളെ പറ്റി അദ്ദേഹം തുറന്ന് പറയുകയാണ് ജോണ്‍ ബ്രിട്ടാസിനൊപ്പം ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ

ജയചന്ദ്രന്റെ വാക്കുകൾ:

‘എന്റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടുകയും സങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ചിത്ര ചേച്ചിയുടെ ഭര്‍ത്താവുമായിട്ടുള്ള പ്രശ്‌നമാണ് എന്ന് പറയാതിരിക്കാന്‍ പറ്റില്ല. പക്ഷേ ഞാന്‍ വന്ന വഴി മറക്കുന്ന ആളല്ല. വിജയന്‍ ചേട്ടനെ സംബന്ധിച്ചിടത്തോളം എന്റെ തുടക്കത്തില്‍ ഒരുപാട് സഹായം ചെയ്തിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ കമ്പനിയില്‍ ആദ്യമായി സംഗീതം ചെയ്യാന്‍ അവസരം തന്നു. അവരുടെ വീട്ടില്‍ തന്നെ പലപ്പോഴും താമസിച്ചിട്ടുണ്ട്. എന്റെ സംഗീതം നന്നാക്കാന്‍ വേണ്ടി ഞാനെന്റെ അമ്മയെയും കൂട്ടി പോയിട്ടാണ് അവിടെ താമസിച്ചിട്ടുള്ളത്.

വിജയന്‍ ചേട്ടനും ചിത്രച്ചേച്ചിയും എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്തിട്ടുള്ള വ്യക്തികളാണ്. അവരെ കുറിച്ച് ഏതെങ്കിലും ഒരു ഷോ യില്‍ നെഗറ്റീവ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. വിജയന്‍ ചേട്ടന്റെ സൈഡില്‍ നിന്നും ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് അത് ശരിയായിരിക്കും. എന്റെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ചെയ്ത കാര്യങ്ങളും ശരിയായിരിക്കും. തെറ്റും ശരിയും പലപ്പോഴും ഓരോരുത്തരുടെയും കാഴ്ചപാടിന് അനുസരിച്ചായിരിക്കും. അതുകൊണ്ട് അദ്ദേഹം തെറ്റുകാരനാണെന്ന് ഞാന്‍ പറയില്ല. അദ്ദേഹത്തോട് ദേഷ്യമോ അലോസരമോ ഒന്നും ഇപ്പോള്‍ തോന്നുന്നില്ല.’

 

 

shortlink

Related Articles

Post Your Comments


Back to top button