InterviewsLatest NewsNEWS

കഥ കേട്ടാല്‍ അഭിപ്രായം പറയുന്ന ആളാണ് ഞാൻ, കഴിവതും അത്തരം ചര്‍ച്ചയില്‍ ഉൾപ്പെടുത്തരുതെന്ന് പറയും: ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍ നായകനാകുന്ന എല്ലാ സിനിമകളുടെ കഥ കേള്‍ക്കുന്നതും ഏത് സിനിമ മോഹന്‍ലാല്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നതും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണെന്ന പറച്ചില്‍ മലയാള സിനിമയില്‍ പല കാലങ്ങളായി ഉണ്ടായിരുന്നു. ഈ പ്രചാരണങ്ങള്‍ അമ്പത് ശതമാനം ശരിയും അമ്പത് ശതമാനം തെറ്റുമാണെന്ന് പറയുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിൽ. മോഹന്‍ലാലുമൊത്തുള്ള സിനിമകളെ കുറിച്ചും അദ്ദേഹം തിരക്കഥ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചുമെല്ലാം ആണ് ആന്റണി പെരുമ്പാവൂര്‍ സംസാരിച്ചത്.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ :

‘ഒറ്റവാക്കില്‍ ഒരു ഉത്തരം നല്‍കാം ആന്റണി കഥ കേള്‍ക്കുന്നു എന്നത് അമ്പത് ശതമാനം ശരിയും, അമ്പത് ശതമാനം തെറ്റുമാണ്. കാരണം, ആശിര്‍വാദ് നിര്‍മ്മിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാല്‍സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഞാനും പങ്കാളിയാകാറുണ്ട്.

എന്നാല്‍ മറ്റ് നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍ സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ ഞാൻ ഇരിക്കാറില്ല. അതിനു കാരണം, എതെങ്കിലും തരത്തില്‍ ആ സിനിമ നടക്കാതെ പോയാല്‍ എനിക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ.

സൗഹൃദവലയത്തിലും പരിചയത്തിലും ഉള്ളവര്‍ നിര്‍ബന്ധിക്കുന്ന ചില സാഹചര്യങ്ങളില്‍ കഥ കേള്‍ക്കാന്‍ ഇരിക്കേി വരാറുണ്ട്. കഥകേട്ടാല്‍ അഭിപ്രായം പറയാന്‍ മടി കാണിക്കാത്ത ആളാണ് ഞാൻ. അതുകൊണ്ട് കഴിയുന്നതും തന്നെ അത്തരം ചര്‍ച്ചയില്‍ ഇരുത്തരുതെന്ന് നിര്‍ബന്ധിക്കുന്നവരോടെല്ലാം ഞാൻ ആദ്യമേ പറയാറുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button