കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമയ്ക്കൊപ്പം ജനപ്രിയമായ നിരവധി പാരമ്പരകളിലും താരം വേഷമിട്ടു. അടുത്തിടെ ഭർത്താവ് സംവിധാനം ചെയ്യുന്ന ആറാട്ട് മുണ്ടൻ എന്ന സിനിമക്കാണ് ലക്ഷമിപ്രിയ തിരക്കഥയൊരുക്കുകായും ചെയ്തിരുന്നു. ഇപ്പോളിതാ എംജി ശ്രീകുമാർ അവതരാകനായെത്തുന്ന പറയാംനേടാം എന്ന ടെലിവിഷൻ പരിപാടിയിൽ താരം പങ്കുവെച്ച വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നതെന്നും അത്രയും വർഷം അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് അച്ഛന്റെ ഫാമിലി തന്നെ വളർത്തിയതെന്നും ലക്ഷ്മിപ്രിയ പറയുന്നു.
‘എനിക്ക് രണ്ടര വയസുള്ളപ്പോൾ അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് എന്നെ വളർത്തിയത്. ഞാനത് അറിഞ്ഞപ്പോൾ വലിയ ഷോക്ക് ആയി പോയി. കുട്ടികളോട് ഒരിക്കലും കള്ളം പറയരുത്. അത് തിരിച്ചറിയുമ്പോൾ വലിയ ഷോക്ക് ആവും. എനിക്കും അങ്ങനെയായിരുന്നു. ഉൾകൊള്ളാൻ പോലും സാധിച്ചില്ല. പിന്നീട് ഞാൻ അമ്മയെ അന്വേഷിച്ച് കണ്ടുപിടിച്ച മകളാണ്. പക്ഷേ നിർഭാഗ്യവശാൽ എന്റെ അമ്മയ്ക്ക് എന്നെ ഒട്ടും ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല. അതിന്റെ മനശാസ്ത്രം എന്താണെന്ന് എനിക്കും മനസിലായില്ല’. ലക്ഷ്മിപ്രിയ പറഞ്ഞു.
‘ചേച്ചിമാരെ ഉൾകൊള്ളാൻ പറ്റുന്നത് പോലെ ഒരിക്കലും എന്നെ ഉൾകൊള്ളാൻ എന്റെ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. അതിന്റെ കാരണം എനിക്കിനിയും മനസിലായിട്ടില്ല. എട്ട് വർഷം മുൻപാണ് അവസാനമായിട്ട് അമ്മയുമായി സംസാരിച്ചത്. ഇപ്പോഴും അമ്മ ചെറുപ്പക്കാരിയും നല്ല ആരോഗ്യത്തോടെയുമാണ് ഇരിക്കുന്നത്. അമ്മയുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും അടുത്ത് വളരെ നന്നായിട്ടാണ് ജീവിക്കുന്നത്. ഇടയ്ക്ക് അമ്മയോട് സംസാരിക്കണമെന്ന് വലിയ ആഗ്രഹം തോന്നുമ്പോൾ ഞാൻ പോയിട്ടുണ്ട്. പക്ഷേ വളരെ മോശമായിട്ടാണ് എന്നോട് പെരുമാറുന്നത്. എട്ട് വർഷം മുൻപ് വിളിച്ചപ്പോഴും അങ്ങനെ ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതോടെ ഇനി നിങ്ങളെ വിളിക്കില്ലെന്ന് പറഞ്ഞ് ഞാൻ വിളി അവസാനിപ്പിച്ചതാണ്. അതിന് ശേഷം അമ്മ ഇല്ലാത്ത ഒരാളാണെന്ന് ഞാൻ അങ്ങ് ഉൾകൊണ്ടു’. ലക്ഷ്മിപ്രിയ വ്യക്തമാക്കി.
Post Your Comments