CinemaGeneralLatest NewsMollywoodNEWS

ഒരുകാലത്ത് പ്രൗഡിയോടെ ജീവിച്ചിരുന്ന സ്ത്രീ, ഇപ്പോൾ നരകയാതന: കൈത്താങ്ങായി സുരേഷ് ഗോപി

തിരുവനന്തപുരം: ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥ ആയിരുന്ന രാധാറാണിയുടെ ഇപ്പോഴത്തെ ജീവിതം ദുരിതം നിറഞ്ഞതാണ്. 84-ാം വയസില്‍ നരകയാതന അനുഭവിക്കുന്ന രാധാറാണിക്ക് സുരേഷ് ഗോപിയുടെ കരുതൽ. തിരുവനന്തപുരത്തെ ശരണാലയത്തിലാണ് അന്തിയുറങ്ങുന്ന രാധാറാണിയെ സഹായിക്കാമെന്നേറ്റിരിക്കുകയാണ് സുരേഷ് ഗോപി.

ആരും ആശ്രയമില്ലാതെ മാനസികമായും ശാരീരകമായും തകര്‍ന്ന അവസ്ഥയിലാണ് അവര്‍. മാത്രമല്ല ഇപ്പോള്‍ അര്‍ബുദത്തിന്റെ അവശതകളുമുണ്ട്. ഇഎംഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും അസോസിയേഷന്‍ ഓഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപ്ലോയീസ് സെക്രട്ടറിയുമായിരുന്നു അഞ്ചുതെങ്ങ് സ്വദേശിയായ രാധാറാണി.

Also Read:‘ആ വിവാദത്തിലൂടെ സിനിമാ മേഖല എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് മനസിലായി’: ഷെയിൻ നിഗം

ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്നിട്ടും രാധാറാണിയുടെ സര്‍വീസ് ആനൂകൂല്യങ്ങള്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സുരേഷ് ഗോപി ഇടപെടുമെന്ന് പ്രതീക്ഷ രാധാറാണി പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ താരം സഹായിക്കാമെന്ന് ഏറ്റിരുന്നു. പിന്നാലെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി എല്‍ മുരുകന്‍ വിഷയത്തില്‍ പ്രസാര്‍ഭാരതി സിഇഒയുടെ വിശദീകരണം തേടി. രോഗിയാണെന്നും, ജീവിതം വളരെ ദയനീയാവസ്ഥയിലാണെന്നും സര്‍വീസ് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും കാണിച്ച് രാധാ റാണി മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഇതില്‍ സ്വീകരിച്ച നടപടികളെ കുറിച്ചാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button