വർഷങ്ങളായി താനെഴുതിയ കഥ മോഷ്ടിച്ച് സിനിമയാക്കിയതിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് തണ്ണിത്തോട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറായ ബിനി രാജ്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ ബിനി രാജ് തികഞ്ഞ കലാപ്രവർത്തകനുമാണ്. ഒന്നര വർഷം മുമ്പ് താനെഴുതിയ തിരക്കഥ ആത്മ സ്നേഹിതനും കഥാകൃത്തുമായ ബിനു ലാൽ ഉണ്ണിയോട് പറഞ്ഞിരുന്നു. ഈ കഥയാണ് ബിനു ലാൽ ഉണ്ണി, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അഭിനയിച്ച രണ് എന്ന ചിത്രത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ബിനി രാജ് ആരോപിക്കുന്നത്.
തിരുവനന്തപുരത്തു നടന്ന ഒരു ഫിലിം ഫെസ്റ്റിവൽ സമയത്താണ് ബിനു രാജ് തൻ്റെ കഥ ബിനു ലാൽ ഉണ്ണിയോട് പറയുന്നത്. ചില ഭേദഗതികൾ നടത്തി ബിനു ലാൽ ‘രണ്ട്’ എന്ന സിനിമക്കു വേണ്ടി ഈ കഥ ഉപയോഗിച്ചു. സിനിമയാക്കാൻ വേണ്ടി എഴുതിയ ഈ കഥ കോൺസ്റ്റുപേഷൻ എന്ന പേരിൽ ഒരു ഹൃസ്വചിത്രം ഒരുക്കിയിരുന്നു. തൻ്റെ കഥ മോഷ്ടിച്ചാണ് സുഹൃത്ത് സിനിമക്കു വേണ്ടി കഥ എഴുതുന്നത് എന്നു മനസ്സിലാക്കിയപ്പോഴേക്കും ചിത്രത്തിൻ്റെ ആരംഭം കുറിച്ചിരുന്നു. ജാതി മത രാഷ്ടീയങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ നോക്കിക്കാണുന്നതാണ് സിനിമയുടെ ഇതിവൃത്തം. നീതിക്കുവേണ്ടി ഡോ. ബിനി രാജ് നടത്തുന്ന ശ്രമങ്ങൾ ശക്തമായി തുടരുകയാണ്.
വാഴൂർ ജോസ്.
Post Your Comments