തെന്നിന്ത്യൻ താര സുന്ദരി രശ്മിക മന്ദാനയുടെ വസ്ത്രധാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. നടിയുടെ എയർപോർട്ട് ലുക്കാണ് ഏറെ വിമർശനം നേരിടുന്നത്. സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമായിരുന്നു രശ്മികയുടെ വേഷം. ഷോർട്സിന്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്.
read also: എനർജിയ്ക്കായി രാത്രി ഒരു സാധനം രഹസ്യമായി കുടിക്കും: വെളിപ്പെടുത്തലുമായി സ്വാസിക
പാന്റ്സ് ധരിക്കാൻ മറന്നോ, പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് നടിക്കു നേരെ ഉയര്‍ന്ന വിമർശനങ്ങൾ. എന്നാൽ താരത്തിന് പിന്തുണയുമായി ചിലർ രംഗത്ത് വരുന്നുണ്ട്. അവർ എന്തു വസ്ത്രം ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്, അതിൽ കൈ കടത്തി അഭിപ്രായം പറയേണ്ടതില്ലെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.
Post Your Comments