കൊച്ചി: നടൻ ടിനി ടോമിനെ ഫോണിൽ വിളിച്ച് നിരന്തരമായി ശല്യപ്പെടുത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. പരാതി നൽകി മിനിറ്റുകൾക്കുള്ളിൽ ഇയാളെ പോലീസ് തിരിച്ചറിഞ്ഞു. നിരന്തരം പല നമ്പറുകളിൽ നിന്ന് ഫോൺ വിളിച്ച് യുവാവ് ശല്യപ്പെടുത്തിയെന്ന് പരാതിയിൽ ടിനി ടോം പറയുന്നു. പ്രകോപിപ്പിച്ച് സംസാരിപ്പിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നാണ് വിവരം.
കണ്ണൂർ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. യുവാവിന്റെ മാനസികാവസ്ഥ മനസിലാക്കിയ ടിനി ടോം പരാതി പിൻവലിച്ചു. ദ്രുതഗതിയിൽ അന്വേഷണം നടത്തിയ പൊലീസിന് ടിനി നന്ദിയറിച്ച് രംഗത്ത്. ടിനി ടോം തന്നെ മാപ്പ് നൽകി വിട്ടയച്ച കാര്യം വെളിപ്പെടുത്തിയത്.
ടിനി ടോമിന്റെ പരാതിയിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐമാരായ സി.കൃഷ്ണകുമാർ, എം.ജെ ഷാജി, എസ്.സി.പി.ഒ മാരായ വികാസ് മണി, നിമ്‌ന മരയ്ക്കാർ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
Post Your Comments