സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് മാറ്റിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നിലവിലെ സാഹചര്യം പരിഗണിച്ച് ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് മാറ്റാന്‍ നിര്‍ബന്ധിതരായെന്നും ചിത്രം എത്രയും പെട്ടെന്ന് പ്രേക്ഷകരിലേക്കെത്തിക്കാന്‍ ശ്രമിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘നിലവിലെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഉപചാരപൂര്‍വം ഗുണ്ടജയന്റെ റിലീസ് മാറ്റിവെക്കാനുള്ള കടുത്ത തീരുമാനമെടുത്തിരിക്കുകയാണ്. ഈ സിനിമ സ്നേഹത്തിന്റെ കൂടി അധ്വാനമാണ്, ചിത്രം കഴിയുന്നതും വേഗം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.
നേരത്തെ ജനുവരി 28നായിരുന്നു ഉപചാരപൂര്‍വം ഗുണ്ടജയന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ആളുകള്‍ തിയേറ്ററിലെത്തില്ലെന്ന നിഗമനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റീലീസ് മാറ്റാന്‍ നിര്‍ബന്ധിതരായത്.
Read Also:- വേര്‍പിരിഞ്ഞെങ്കിലും സിനിമയിലെ തന്റെ ഏറ്റവും മികച്ച ജോഡി സാമന്തയാണ്: നാഗചൈതന്യ
അരുണ്‍ വൈഗയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments