ആരാധകർ നിരാശയിലാക്കി പുതിയ തീരുമാനവുമായി നെറ്റ്ഫ്ലിക്സ്. ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന് പേരിട്ടിരുന്ന പ്രീക്വല്‍ സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചുവെന്ന് റിപ്പോര്‍ട്ട്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പ്രീക്വല്‍ പ്രഖ്യാപിച്ച് ആറ് മാസത്തെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇത് ഉപേക്ഷിച്ചത്. 150 കോടി രൂപയോളം നിക്ഷേപിച്ച സീരീസ് ഉപേക്ഷിക്കാൻ കാരണം ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങള്‍ ഇഷ്ടപ്പെടാത്തതാണെന്നാണ് റിപ്പോര്‍ട്ട്.
മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ഹൈദരാബാദില്‍ ബ്രഹ്മാണ്ഡ സെറ്റ് നിര്‍മ്മിച്ചാണ് ഷൂട്ടിങ് നടത്തിയത്. ആനന്ദ് നീലകണ്ഠന്റെ “ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സീരീസ്ദേ വകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സംവിധാനം ചെയ്തത്.
Post Your Comments