നീണ്ട ഇടവേളക്ക് ശേഷം വിനീത് സംവിധാനം ചെയ്ത ഹൃദയം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോൾ സംഗീതത്തിന് പ്രാധാന്യം നല്കിയ ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്. ഇതില്‍ കാമ്പസ് ജീവിതം ആവിഷ്കരിക്കുന്ന ‘താതക തെയ്താരെ’ എന്ന പാട്ട് പാടിയത് പൃഥ്വിരാജായിരുന്നു. പൃഥ്വിരാജ് പാട്ട് പാടാനെത്തിയതിന് പിന്നിലെ കഥ പറയുകയാണ് വിനീത് ശ്രീനിവാസന് ക്ലബ് എഫ്എ മ്മിനോട്.
വിനീതിന്റെ വാക്കുകൾ :
‘പൃഥ്വി പാടുമ്പോള്‍ ഒരെടുപ്പുണ്ടാവും. ‘കാണെ.. കാണെ'(പാടുന്നു) ഒരു സാധനം വരും. ‘നിന്നെ കണ്ട കടലലകള്‍ പോലെ’ ..ആ ‘നീ’ക്കൊക്കെ ഒരെടുപ്പുണ്ടാവും. ആ എടുപ്പ് എല്ലാവര്ക്കും കിട്ടൂല്ല. ആ ആറ്റിറ്റ്യൂഡ് നമുക്ക് വേണമെന്നുണ്ടായിരുന്നു. ‘താതതക തെയ്താരേ’അത് പൃഥ്വി പാടുമ്പോള്‍ അതിനൊരു ബേസുണ്ട്. ആ ആറ്റിറ്റ്യൂഡ് അത് വരും. ഒരു ഈസിനെസ് ഉണ്ട്. ഒരു പ്രോപ്പര്‍ സിംഗര്‍ പാടുന്ന രിതീയിയിലല്ല രാജു പാടുക. അങ്ങനെയാണ് അപ്രോച്ച് ചെയ്തത്.
ഫോണ്‍ ചെയ്തതൊക്കെ രസമായിരുന്നു. ഫോണ്‍ വിളിച്ചിട്ട് ‘ഞാന്‍ കഥ പറയാനൊന്നും വിളിച്ചതല്ല. ഒരു പ്ലേ ബാക്ക് സിംഗറെ ആവശ്യമുണ്ട്. ഒരു പാട്ട് പാടി തരുമോ’ എന്ന് ചോദിച്ചു. പൃഥ്വി ഒറ്റ ചിരിയാരുന്നു’.
Post Your Comments