InterviewsLatest NewsNEWS

സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ തന്നെയാണ് സീരിയലുകളിൽ, അതിനാല്‍ അത് കണ്ട് നെറ്റി ചുളിക്കേണ്ട കാര്യമില്ല: എഫ് ജെ തരകൻ

ഏഷ്യാനെറ്റിലെ ഏറ്റവും ഹിറ്റ് സീരിയലായ കുടുംബവിളക്കിൽ ശിവദാസ മേനോനെ അവതരിപ്പിക്കുന്നത് നടന്‍ എഫ് ജെ തരകനാണ്. 37 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് തരകന്‍ അഭിനയത്തിലേക്ക് എത്തുന്നത്. സീരിയലുകളുടെ നിലവാര തകര്‍ച്ചയെ സംബന്ധിച്ച് ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിരിക്കുകയാണ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍. ടെലിവിഷന്‍ സീരിയല്‍ നിരോധിക്കണമെന്ന് അഭിപ്രായമുള്ളവരുടെ വാദഗതി തികച്ചും കാപട്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്.

തരകന്റെ വാക്കുകൾ:

‘എന്റെ അഭിപ്രായത്തില്‍ ടെലിവിഷന്‍ സീരിയല്‍ നിരോധിക്കണമെന്ന വാദഗതി തികച്ചും കാപട്യമാണ്. സീരിയലുകളില്‍ വരുന്ന കഥകള്‍ നമ്മുടെ ചുറ്റുപാടും നടക്കുന്ന നിരവധി സംഭവങ്ങളെ ആധാരമാക്കി രചിച്ചവയാണ്. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിട്ട് മറ്റ് സ്ത്രീകളുടെ കൂടെ പോകുന്നവര്‍ ഇല്ലേ? അങ്ങനെ പോകുന്നവരെ ന്യായീകരിക്കുന്ന അച്ഛനമ്മാര്‍, ഒപ്പം പോകുന്ന മക്കള്‍ ഒക്കെ അനവധിയാണ്.

ഭര്‍ത്താവിനെയും, പിഞ്ചുകുഞ്ഞുങ്ങളെയും നിഷ്‌ക്കരുണം തള്ളിയിട്ടു പോകുന്ന എത്രയോ സ്ത്രീകളെ നമ്മള്‍ കാണുന്നു ദിനംതോറും. അസൂയ കുത്തിനിറച്ച മനസ്സുമായി സ്വന്തം സഹോദരന്റെ ധര്‍മപത്നിക്ക് ദോഷം മാത്രം ആഗ്രഹിച്ചു നടക്കുന്ന എത്രയോ സ്ത്രീകളെ കാണുന്നു. അതുപോലെ നിരവധി സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതിനാല്‍ സീരിയലുകള്‍ കണ്ട് നെറ്റി ചുളിക്കേണ്ട കാര്യമില്ല.

shortlink

Related Articles

Post Your Comments


Back to top button