InterviewsLatest NewsNEWS

‘ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിക്കുന്നു എന്നത് തന്നെ സംബന്ധിച്ച് പേടിയുള്ള കാര്യമായിരുന്നു’: പ്രഗ്യാ ജയ്‌സ്വാള്‍

തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ അഖണ്ഡ എന്ന ചിത്രത്തിൽ നടി പ്രഗ്യാ ജയ്‌സ്വാള്‍ അഭിനയിച്ചിരുന്നു. വിചിത്രമായ പ്രവര്‍ത്തികളും പ്രസ്താവനകളും കൊണ്ട് വാര്‍ത്തകളില്‍ നിറയാറുള്ള ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിക്കുന്നു എന്നത് ആദ്യം തന്നെ സംബന്ധിച്ച് പേടിയുള്ള കാര്യമായിരുന്നു എന്നാണ് താരം പറയുന്നത്.

പ്രഗ്യായുടെ വാക്കുകൾ :

‘ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിക്കുന്നു എന്നത് ആദ്യം തന്നെ സംബന്ധിച്ച് പേടിയുള്ള കാര്യമായിരുന്നു അദ്ദേഹം വലിയ ദേഷ്യക്കാരനാണ് എന്നാണ് താന്‍ കേട്ടത്. എന്നാല്‍ കേട്ടതിലും നേരെ വിപരീതമാണ് അദ്ദേഹം എന്ന് തനിക്ക് ഷൂട്ടിംഗ് തുടങ്ങി ചില ദിവസങ്ങള്‍ കഴിയുമ്പോഴേക്കും മനസ്സിലായി.

സെറ്റില്‍ എല്ലാവരെയും പോസിറ്റീവായി നിര്‍ത്തുന്ന, ഊര്‍ജ്ജ്വസ്വലനായ വ്യക്തിയാണ് അദ്ദേഹം. ബാലകൃഷ്ണ നായകനാകുന്ന ചിത്രത്തില്‍ നായികമാര്‍ക്ക് പ്രധാന്യം ഉണ്ടാവില്ല എന്ന പറച്ചിലുകളാണ് പിന്നെ കേട്ടത്. എന്നാല്‍ എനിക്ക് ബോയ്പതി ശ്രീനുവില്‍ നല്ല വിശ്വാസം ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം സ്ത്രീകളെ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായ സ്ഥാനവും കഥയില്‍ നായികമാര്‍ക്ക് ഉണ്ടാവും. പിന്നെ ചില രംഗങ്ങളില്‍ അവിടെയും ഇവിടെയും നിന്ന്, രണ്ട് പാട്ട് രംഗങ്ങളും അഭിനയിച്ച് പോവുന്ന നടിയായി അഭിനയിക്കില്ല എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

വളരെ ശക്തമായ കഥാപാത്രമാണ് അഖണ്ഡയില്‍ എനിക്ക് . ചില സിനിമകളില്‍ നിങ്ങള്‍ അഭിനയിച്ചാലും ഇല്ലെങ്കിലും ആ സിനിമ വിജയിക്കും എന്ന നിലയിലുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ സിനമയില്‍ അങ്ങനെയല്ല. കഥയെ മുന്നോട്ട് കൊണ്ടു പോകുന്ന കഥാപാത്രമാണ് എന്റേത്.’

 

shortlink

Related Articles

Post Your Comments


Back to top button