InterviewsLatest NewsNEWS

ഒന്നിനെ കുറിച്ചും അമിതമായി വ്യാകുലപ്പെടാറില്ല, ഒരു മനുഷ്യനും പൂര്‍ണമായിട്ടും സന്തോഷം ഒരിക്കലും ഉണ്ടാകില്ല: ലാലു അലക്‌സ്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു അച്ഛന്‍ കഥാപാത്രത്തിലൂടെ ലാലു അലക്‌സ് വീണ്ടും എത്തുകയാണ് മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിക്കുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലൂടെ. കുറച്ച് കാലങ്ങളായി എവിടെയായിരുന്നു എന്ന് ചോദിക്കുന്നവരോട് താൻ വെറുതേ ഇരുന്നത് തന്നെയാണെന്നാണ് പറഞ്ഞ താരം സിനിമയിലേക്ക് വീണ്ടും അഭിനയിക്കാന്‍ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ.

ലാലു അലക്സിന്റെ വാക്കുകൾ :

ഞാൻ കുറച്ച് നാള്‍ വെറുതേ ഇരുന്നതാണ്. അങ്ങനെ പറയുന്നതില്‍ നാണക്കേട് ഒന്നും തോന്നുന്ന ആളല്ല ഞാന്‍. തുടക്ക കാലത്തൊക്കെ ചാന്‍സ് ചോദിച്ച് നടന്ന ആളാണ് ഞാൻ. അന്നൊക്കെ ഐവി ശശി സാറിന്റെ വീടിന് മുന്നില്‍ ദിവസങ്ങളോളം കാത്ത് നിന്നിട്ടുണ്ട്. പലരോടും അപേക്ഷിച്ചിട്ടുമുണ്ട്. ദൈവത്തിന്റെ ദാനം പോലെ പിന്നീട് കുറേ നല്ല സിനിമകള്‍ ചെയ്തു. പഴയ ജീവിതവും പുതിയ ജീവിതവും നോക്കുമ്പോള്‍ ഞാന്‍ മഹാഭാഗ്യവാനാണ്. എന്നാല്‍ ചില ഭാഗ്യദോഷങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

രണ്ട് തലമുറയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഒരു കാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കുന്ന സിനിമകള്‍ സ്ഥിരമായി ഇറങ്ങിയിരുന്നു. ഒന്നെങ്കില്‍ ഞാന്‍ മമ്മൂട്ടിയുടെ സുഹൃത്ത്, അല്ലെങ്കില്‍ മോഹന്‍ലാലിന്റെ വില്ലന്‍ ആയിരിക്കും. സിനിമക്കാര്‍ ആണെന്ന തരത്തിലുള്ള ബന്ധമല്ല മമ്മൂട്ടിയോടും മോഹന്‍ലാലിനോടും എനിക്കുള്ളത്.

ഒന്നിനെ കുറിച്ചും അമിതമായി ആലോചിച്ച് താന്‍ വ്യാകുലപ്പെടാറില്ല. അതാണ് ഈ കൂള്‍ സ്വാഭവത്തിന്റെ കാരണം. ഒരു മനുഷ്യനും പൂര്‍ണമായിട്ടും സന്തോഷം ഒരിക്കലും ഉണ്ടാകില്ല. അങ്ങനെ വേണമെങ്കില്‍ എല്ലാം ഉപേക്ഷിച്ച് കാട് കയറണം. ഇപ്പോഴത്തെ അവസ്ഥയില്‍ ഞാൻ സംതൃപ്തനാണ്. മാത്രമല്ല പരമാവധി വിനയത്തോടെ പെരുമാറുകയും ബോള്‍ഡായി തീരുമാനം എടുക്കുകയും ചെയ്യും. ഞാന്‍ എന്നെ തന്നെ വിലയിരുത്താറുണ്ട്. ലാലു അലക്‌സ് അത്ര മോശക്കാരന്‍ അല്ലെന്നാണ് സ്വയം വിലയിരുത്തുമ്പോഴുള്ള റിസള്‍ട്ട്. എങ്കിലും ഞാനത്ര പെര്‍ഫെക്ട് ഒന്നുമില്ലെന്ന് എനിക്കറിയാം.’

 

shortlink

Related Articles

Post Your Comments


Back to top button