InterviewsLatest NewsNEWS

തനിക്ക് മൂന്ന് മക്കളുണ്ടെന്നാണ് വാർത്ത, യാതൊരു വ്യക്തതയുമില്ലാതെയാണ് വാര്‍ത്തകള്‍ പടച്ച് വിടുന്നത് : അഞ്ജു അരവിന്ദ്

ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന നടിയാണ് അഞ്ജു അരവിന്ദ്. ഏറെക്കാലമായി അഭിനയരംഗത്തു നിന്നും മാറിനിന്ന അഞ്ജു ഇപ്പോള്‍ നൃത്തവിദ്യാലയവും യൂട്യൂബുമായി സജീവമാണ്. ഈ വര്‍ഷം താരം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്. സനുഷ, ബിബിന്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളകുന്ന ‘മരതകം’ എന്ന സിനിമയിലൂടെ അഞ്ജു വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. തന്നെ കുറിച്ച് ഇപ്പോഴും പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അഞ്ജു. തനിക്ക് മൂന്ന് മക്കളുണ്ടെന്ന തെറ്റായ വാര്‍ത്തയെ കുറിച്ചും അത് കണ്ട മകളുടെ പ്രതികരണത്തെ കുറിച്ചുമാണ് താരം ഇപ്പോള്‍ പറയുന്നത്.

അഞ്ജുവിന്റെ വാക്കുകൾ :

യാതൊരു വ്യക്തതയുമില്ലാതെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആളുകള്‍ പടച്ച് വിടുന്നത്. ഏതോ ഒരു ഓണ്‍ലൈനില്‍ എനിക്ക് മൂന്ന് മക്കളുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. അത് കണ്ട് മകള്‍ എന്നോട് ചോദിക്കുന്നത് ‘അമ്മയുടെ മറ്റ് മക്കളെ ഞാന്‍ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്’ എന്നാണ്. എന്റെ മകളുടെ പേരാകും തെറ്റായിട്ടാണ് വിക്കിപീഡിയയില്‍ കൊടുത്തിരിക്കുന്നത്.

അവള്‍ അത് വായിച്ചിട്ട് പലപ്പോഴും തിരുത്താന്‍ പറയൂ എന്ന് പറയാറുണ്ട്. ‘ഇതൊക്കെ ഒന്ന് ശരിയാക്കാന്‍ അമ്മയ്ക്ക് ആരോടേലും പറയാന്‍ പറ്റുമോ’ എന്ന് ചോദിക്കുമ്പോള്‍ അതില്‍ വലിയ കാര്യമില്ല നമുക്ക് നമ്മളെ അറിയാമല്ലോ എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയാണ് ചെയ്യുന്നത്’.

 

shortlink

Related Articles

Post Your Comments


Back to top button