ലോസ് ആഞ്ജലീസ്: പ്രമുഖ അമേരിക്കന്‍ നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകന്‍ ഇയാന്‍ അലക്‌സാണ്ടര്‍ ജൂനിയറെ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാന്‍ ആത്മഹത്യ ചെയ്തതാണെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചു. 26-ാം പിറന്നാള്‍ ദിനത്തിലാണ് ഇയാന്‍ ആത്മഹത്യ ചെയ്തത്. മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
റെജീന കിങ്ങിന്റെ ഏക മകനാണ്. ‘എന്റെ കുടുംബം ഇയാന്റെ മരണത്തിന്റെ ഞെട്ടലിലാണ്. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവന്‍. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം’- റെജീന കിങ്ങ് വ്യക്തമാക്കി.
ഇയാന്‍ അലക്‌സാണ്ടര്‍ സീനിയറുമായി 1997 ലായിരുന്നു റെജീനയുടെ വിവാഹം. ഇവരുടെ മകനാണ് ഇയാന്‍ അലക്‌സാണ്ടര്‍ ജൂനിയര്‍. 2007 ല്‍ ഇവര്‍ വിവാഹമോചിതരായി. തുടർന്ന് ഇയാൻ റെജീനയുടെ സംരക്ഷണത്തിലായിരുന്നു വളർന്നത്.
Post Your Comments