GeneralLatest NewsNEWS

ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്റെ സിനിമയ്ക്ക് അനുമതി നിഷേധിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം : കാരണമിതാണ്

ന്യൂഡൽഹി : ദേശീയ അവാര്‍ഡ് ജേതാവായ ഒനീറിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥയ്ക്ക് അനുമതി നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ സേനയില്‍ നിന്നും രാജിവെക്കേണ്ടി വന്ന ഇന്ത്യന്‍ പട്ടാളക്കാരന്റെ ജീവിതം കഥയാക്കിയ സിനിമയ്ക്കാണ് അനുമതി നിഷേധിച്ചത്.

സേനയില്‍ മേജര്‍ തസ്തികയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ജീവിതമായിരുന്നു സിനിമയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാൽ തിരക്കഥ വിശദമായി പഠിച്ചെന്നും അനുമതി നല്‍കാനാകില്ലെന്നുമാണ് പ്രതിരോധ മന്ത്രാലയം ഒനീറിന് അയച്ച മറുപടിയില്‍ പറഞ്ഞിരിക്കുന്നത്.

2020ലാണ് ഇന്ത്യന്‍ പട്ടാളം പ്രമേയമായോ കഥാപരിസരമായോ വരുന്ന സിനിമകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുന്‍പ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും അനുമതി നേടിയിരിക്കണമെന്ന നിയമം നിലവില്‍ വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button