Latest NewsNEWSSocial Media

ഇത് ദത്തെടുക്കല്‍ തന്നെയാണ്, കുഞ്ഞിനെ ദത്ത് എടുത്തതില്‍ പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങള്‍ : വിമർശനവുമായി കമാല്‍ ആര്‍ ഖാന്‍

കഴിഞ്ഞ ദിവസമായിരുന്നു വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്ന വിവരം നടി പ്രിയങ്ക ചോപ്രയ്ക്കും ഗായകന്‍ നിക്ക് ജോനാസും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ ഇവർക്ക് എതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് വരുന്നത്.

പ്രിയങ്കയെ കുറിച്ച് നടനും നിര്‍മ്മാതാവുമായ കമാല്‍ ആര്‍ ഖാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. നടന്‍ പ്രിയങ്കയെയും നിക്കിനെയും കളിയാക്കിയ കമാൽ ഇരുവരും ഉടനെ പിരിയുമെന്നും തന്റെ ട്വീറ്റിൽ പറയുന്നു.

കമാലിന്റെ ട്വീറ്റ് :

‘കിരണ്‍ റാവുവിന് അവരുടെ മകന്‍ ആസാദിനെ കിട്ടിയത് വാടക ഗര്‍ഭപാത്രത്തിലൂടെയാണെന്നത് നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ, ശരീരം അതുപോലെ ഭംഗിയോടെ നിലനിര്‍ത്തണമെങ്കില്‍ വയറ്റിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കരുതെന്ന് അവള്‍ കരുതി. ഇപ്പോള്‍ അവരുടെ വിവാഹമോചനം നടന്നു. സമാനമായി ഇപ്പോഴിതാ പ്രിയങ്ക ചോപ്രയും വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. അപ്പോള്‍ ഇനി സംഭവിക്കാന്‍ പോവുന്നത് എന്തായിരിക്കും?

ദത്ത് എടുക്കലും വാടക ഗര്‍ഭധാരണവും ഒക്കെ ഒന്ന് തന്നെയാണ്. എങ്ങനെയായാലും അമ്മ ഒന്ന് മാത്രമേയുള്ളു. ഒമ്പത് മാസത്തോളം കുഞ്ഞിനെ വയറ്റില്‍ സൂക്ഷിച്ചവള്‍, പണത്തിന്റെ ബലത്തില്‍ ചില പണക്കാര്‍ ആ കുട്ടിയെ അമ്മയില്‍ നിന്നും തട്ടിയെടുക്കുന്നു. അതിനാല്‍ ഇത് ദത്തെടുക്കല്‍ പോലെ തന്നെയാണ്. അതിന് മറ്റൊരു അര്‍ഥമില്ല. ഒരു കുഞ്ഞിനെ ദത്ത് എടുത്തതില്‍ പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങള്‍’.

 

shortlink

Related Articles

Post Your Comments


Back to top button