InterviewsLatest NewsNEWS

വിക്രമാദിത്യന്‍ കഴിഞ്ഞാണ് എന്റെ യഥാര്‍ത്ഥ സിനിമകള്‍ ചെയ്യാന്‍ തുടങ്ങുന്നത് : ഉണ്ണി മുകുന്ദന്‍

2011 ല്‍ സൂപ്പര്‍ ഹിറ്റ് മലയാളചിത്രം നന്ദനത്തിന്റെ റീമേക്കായ സീഡന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമംരംഗത്തേക്ക് കടക്കുന്നത്. അനന്യയും ധനുഷുമാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലു സിംഗ്, വിക്രമാദിത്യന്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ഉണ്ണി പ്രേക്ഷകരുടെ പ്രിയതാരമായി മാറി. വിക്രമാദിത്യന് ശേഷമാണ് തന്റെ യഥാര്‍ത്ഥ സിനിമ ജീവിതം ആരംഭിക്കുന്നത് എന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിൽ.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ :

‘ആദ്യ ചിത്രത്തിന് ശേഷം മൂന്നാല് വര്‍ഷം സീരിയസായോ കരിയര്‍ പ്ലാന്‍ വെച്ചോ അല്ല മുന്നോട്ട് പോയത്. സിനിമകളില്‍ അഭിനയിക്കണമെന്നുണ്ടായിരുന്നു. വിക്രമാദിത്യന് ശേഷമാണ് സിനിമയെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്. സിനിമജീവിതം തുടങ്ങിയത് വിക്രമാദിത്യന് ശേഷമാണ് എന്ന് പറയാം. അതിനു മുന്‍പേ സിനിമകളില്‍ അഭനയയിച്ചത് കൊണ്ട് ഈ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല.

സിനിമ കിട്ടുന്നുണ്ടായിരുന്നു. ചെയ്യുന്നത് ആസ്വദിക്കാന്‍ പറ്റാത്തിടത്തോളം നമ്മള്‍ ആ ചെയ്യുന്നതിനായി റെഡിയല്ല എന്നാണ് അര്‍ത്ഥം. വിക്രമാദിത്യന്‍ കഴിഞ്ഞാണ് എന്റെ യഥാര്‍ത്ഥ സിനിമകള്‍ ചെയ്യാന്‍ തുടങ്ങുന്നത്’- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button