മലയാളത്തിലെ പുത്തന്‍ സിനിമാ വഴികളില്‍ പ്രധാന പങ്കുവഹിച്ച റിയലിസ്റ്റിക് സിനിമകളുടെ വക്താവായി പ്രേക്ഷകര്‍ നോക്കിക്കാണുന്ന പ്രതിഭയാണ് ദിലീഷ് പോത്തൻ. സംവിധായകനും നടനും നിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനെന്ന നിലയില്‍ മലയാള സിനിമാലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ചു. തന്റെ പിന്നീടുള്ള ചിത്രങ്ങളായ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യ തലത്തില്‍ തന്നെ ദിലീഷ് പോത്തന്‍ ശ്രദ്ധ നേടി മലയാളികളെ അത്ഭുതപ്പെടുത്തിയിരുന്നു.
എന്നാല്‍ എല്ലാതരം സിനിമകളും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും, സാഹചര്യങ്ങള്‍ അനുകൂലമായി വന്നതു കൊണ്ട് റിയലിസ്റ്റിക് സിനിമകള്‍ ചെയ്തുവെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പറഞ്ഞു.
ദിലീഷിന്റെ വാക്കുകൾ :
‘ഷൂട്ടിങ്ങിന്റെ അടുത്തെത്തിയ ശേഷം തൃപ്തി പോരാത്തതിന്റെ പേരില്‍ ഉപേക്ഷിച്ച സിനിമകള്‍ പോലുമുണ്ട്. ഓരോ സിനിമയും ഓരോ ശ്രമങ്ങളാണ്. ചില ശ്രമങ്ങള്‍ വിജയിക്കും, ചിലത് പരാജയപ്പെടും. ശ്രമിക്കുക എന്നതാണ് എന്റെ പോളിസി. പരാജയത്തില്‍നിന്ന് ഒളിച്ചോടാനായിരുന്നെങ്കില്‍ പണ്ടേ ഒളിച്ചോടേണ്ടയാളാണ് ഞാന്‍. ചെയ്യാന്‍ കഴിയുന്ന സിനിമയാണെന്ന് തോന്നിയാല്‍ ഏതു ചിത്രവും ചെയ്യും. ചില ടൈപ്പുകള്‍ മാത്രമേ ചെയ്യൂ എന്ന് ഒരു പിടിവാശിയുമില്ല.
താരങ്ങള്‍ക്ക് മുന്‍കൂട്ടി സീന്‍ വായിക്കാന്‍ നല്‍കാറില്ല. അവര്‍ക്ക് ഡയലോഗ് പറഞ്ഞുകൊടുക്കുകയും സാഹചര്യം വിവരിക്കുകയുമാണ് ചെയ്യുന്നത്. അഭിനയം കൂടുതല്‍ സ്വാഭാവികമാകാന്‍ ഇതാണ് ഏറ്റവും മികച്ച മാർഗം.
ഇപ്പോള്‍ നിര്‍മ്മാതാവായെത്തുന്ന പുതിയ ചിത്രമായ ഭാവനയുടെ പണിപ്പുരയിലാണ്. പുതിയ സംവിധായകനാണ് സിനിമ ചെയ്യുന്നത്. നവാഗതര്‍ക്ക് അവസരം നല്‍കാനാണ് ശ്രമിക്കുന്നത് അടുത്ത മാസമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക’.
Post Your Comments