ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് അനൂപ് കൃഷ്ണൻ. സീരിയലില്‍ കല്യാണ്‍ എന്ന കഥാപാത്രത്തെയായിരുന്നു നടന് അവതരിപ്പിച്ചത്. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അനൂപിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്.
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് അനൂപ്ഇ കൃഷ്ണൻ ഐശ്വര്യയുടെ കഴുത്തിൽ താലി ചാർത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചായിരുന്നു ഇന്ന് പുലര്‍ച്ചെ അനൂപിന്റെയും ഇഷ എന്ന് വിളിയ്ക്കുന്ന ഐശ്വര്യയുടെയും വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് വളരെ ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് അനൂപ് ഐശ്വര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി ജീവിതത്തിലേയ്ക്ക് കൂട്ടിയത്. നേരത്തെ തന്നെ മൂഹൂര്‍ത്തത്തെ കുറിച്ച് അനൂപ് പങ്കുവെച്ചിരുന്നു. വിവാഹത്തിന് ശേഷം ഐശ്വര്യയ്ക്കൊപ്പം അനൂപ് സ്വയം ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു. കേരള സാരിയില്‍ വളരെ സിമ്പിൾ ലുക്കിലായിരുന്നു ഐശ്വര്യ എത്തിയത്. അധികം സ്വര്‍ണ്ണം ഉപയോഗിച്ചിരുന്നില്ല. താരങ്ങളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
Post Your Comments