InterviewsLatest NewsNEWS

ധ്യാൻ അന്നും ഇന്നും ഒരുപോലെയാണ്, തോന്നുന്നത് വെട്ടിതുറന്ന് പറയും : വിനീത് ശ്രീനിവാസൻ

അടുത്തിടെ വിനീതിന്റേയും ധ്യാൻ ശ്രീനിവാസന്റേയും‌ വർഷങ്ങൾ പഴക്കമുള്ള അഭിമുഖം വൈറ‌ലായിരുന്നു. അക്കാലത്ത് മീര ജാസ്മിനെ വിവാഹം ചെയ്യണമെന്ന് വിനീതിന് ആ​ഗ്രഹമുണ്ടായിരുന്നുവെന്ന് ധ്യാൻ പറയുന്നുണ്ട്. ആ അഭിമുഖത്തിലെ സത്യാവസ്ഥയും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെ കുറിച്ചും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ‌ തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

വിനീതിന്റെ വാക്കുകൾ :

‘അന്ന് എനിക്ക് മീരാ ജാസ്മിനെ ഇഷ്ടമാണ് എന്ന് ധ്യാൻ പറഞ്ഞ കാര്യങ്ങൾ എനിക്കിപ്പോൾ ഓർമയില്ല. അതെല്ലാം ശേഷം നടന്നൊരു അപകടത്തെ തുടർന്ന് ‍ഞാൻ മറന്നുപോയി. ആ അഭിമുഖം പുറത്തിറങ്ങിയ ശേഷം കൂട്ടുകാരടക്കം എല്ലാവരും തുടരെ തുടരെ അതുമായി ബന്ധപ്പെട്ട് വീഡിയോ അയച്ച് തന്ന് നശിപ്പിച്ചു. അത് ചെന്നൈയിൽ വെച്ച് എടുത്ത അഭിമുഖമാണ്. ആ വീഡിയോ പുറത്ത് വന്നതുകൊണ്ട് ചെറിയ പരിക്ക് പറ്റിയെങ്കിലും നെസ്റ്റാൾജിയ ഉണ്ടാക്കി. പണ്ട് താമസിച്ചിരുന്ന വീടും സ്ഥലവും എനിക്ക് ഒന്നുകൂടി കാണാൻ പറ്റി. രസമായിരുന്നു. ധ്യാൻ അന്നും ഇന്നും ഒരുപോലെയാണ് തോന്നുന്നത് വെട്ടിതുറന്ന് പറയും. വളർന്നപ്പോൾ ‍ഞാൻ കുറച്ച് ഒതുങ്ങിയി‌ട്ടുണ്ട്.

അമ്മയുടെ രീതിയാണ് ഞാൻ ഇപ്പോൾ‌ ഫോളോ ചെയ്യുന്നത്. വീട്ടിൽ എന്തും പരസ്പരം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അച്ഛൻ എല്ലാം വെട്ടിതുറന്ന് പറയുന്ന ആളല്ല അപ്പോൾ പിന്നെ ഞങ്ങളും അങ്ങനെയായിരിക്കുമല്ലോ… ആ വീഡിയോ അപ്ലോഡ് ചെയ്തയാളെ ഒന്ന് കാണണമെന്നുണ്ട്. വേറൊന്നിനുമല്ല വെറുതെ ഒന്ന് കാണാനാണ്.

ധ്യാൻ കാരണം ഞാൻ പലതവണ പറ്റിക്കപ്പെട്ടിട്ടുണ്ട്. ആദ്യം പറ്റിക്കപ്പെട്ടത് അവന്റെ ഷോർട്ട് ഫിലിം നിർമിച്ചാണ്. ഞാൻ കൊടുത്ത പൈസയുടെ പകുതിയുടെ പകുതി മാത്രം ചെലവഴിച്ചാണ് അവൻ അന്ന് ഷോർട്ട് ഫിലിം ചെയ്തത്. ബാക്കി കാശുകൊണ്ട് അവൻ ​ഗോവയ്ക്ക് പോയി കറങ്ങി. ധ്യാൻ പലപ്പോഴായി പലരോടും പറഞ്ഞ കഥകളൊന്നും അവൻ സിനിമയാക്കിയിട്ടില്ല. അത് അവൻ സിനിമയാക്കി കാണണമെന്ന് എനിക്ക് ആ​​ഗ്രഹമുണ്ട്’- വിനീത് ശ്രീനിവാസൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button