GeneralLatest NewsNEWS

ഫോണും നെറ്റ് വര്‍ക്കും ഇല്ലാത്ത സ്ഥലത്തായിരുന്നു പിറന്നാൾ ആഘോഷം, പിറന്നാള്‍ ആശംസകൾക്ക് നന്ദി അറിയിച്ച്‌ ടൊവിനോ

ഫോണും നെറ്റ് വര്‍ക്കും ഒന്നും ഇല്ലാത്ത സ്ഥലത്തായിരുന്നു പിറന്നാള്‍ ദിനം ചിലവിട്ടതെന്നും അതുകൊണ്ടാണ് ആശംസകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ പോയതെന്നും നടൻ ടൊവിനോ തോമസ്. ആരാധകരോട് പറയാന്‍ ഒരുപാട് കഥകളും അവർക്ക് സമ്മാനിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളുമായി മറ്റൊരു വര്‍ഷത്തിനായി കാത്തിരിക്കുകയാണെന്നും ടോവിനോ കുറിച്ചു.

ടൊവിനോയുടെ പോസ്റ്റ്

‘അതിമനോഹരമായ ആളുകള്‍ക്കൊപ്പം ഒരു വര്‍ഷം കൂടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണെന്ന് ഞാന്‍ കരുതുന്നു, അതിര്‍ത്തികള്‍ക്കപ്പുറം സ്വീകാര്യത ലഭിച്ച റിലീസുകള്‍ ഉണ്ടായിരുന്നു, നിങ്ങളോട് പറയാന്‍ ഒരുപാട് കഥകളും നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളുമായി മറ്റൊരു വര്‍ഷത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്.

ഇന്ന് നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി. ഫോണും നെറ്റ് വര്‍ക്കും ഇല്ലാത്ത ഒരിടത്ത് എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം കുറച്ച്‌ സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഞാന്‍ മറുപടി നല്‍കാതിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും വായിച്ചെന്ന് ഞാന്‍ ഉറപ്പാക്കും, നിങ്ങളോട് ഓരോരുത്തരോടും ഞാന്‍ നന്ദിയുള്ളവനാണ്.

സ്നേഹവും പിന്തുണയുമായി ഒരു വര്‍ഷം കൂടി എന്നോടൊപ്പം നിന്നതിന് നന്ദി. കുടുംബം, സുഹൃത്തുക്കള്‍, സിനിമ, യാത്രകള്‍, കഥകള്‍ തുടങ്ങി ജീവിതത്തിലെ മനോഹരമായ എല്ലാ കാര്യങ്ങള്‍ക്കും ചിയേര്‍സ്! സ്നേഹപൂര്‍വം നിങ്ങളുടെ ടൊവിനോ’- താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button