ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ചെന്നൈ പൊലീസ് സിദ്ധാര്‍ത്ഥിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി. ട്വീറ്റിനെ തുടര്‍ന്ന് രണ്ട് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ മൊഴി എടുക്കാനാണ് സിദ്ധാര്‍ത്ഥിനെ വിളിച്ച് വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഹൈദരാബാദില്‍ നിന്നുമുള്ള പരാതിയെ തുടര്‍ന്നാണ് നിലവില്‍ സിദ്ധാര്‍ത്ഥിനെതിരെ കേസ് എടുത്തിരിക്കുന്നത് എന്നുംഅപകീര്‍ത്തിപ്പെടുത്തൽ ആരോപിച്ച രണ്ടാമത്തെ പരാതിയുടെ അന്വേഷണത്തിനു വേണ്ടി ഹാജരാകാന്‍ താരത്തിന് സമന്‍സ് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രധാന മന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചുള്ള സൈനയുടെ ട്വിറ്ററിനെതിരെയാണ് സിദ്ധാര്‍ത്ഥ് വിവാദ പരാമര്‍ശം നടത്തിയത്. ‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. സാധ്യമായ ശക്തമായ വാക്കുകളില്‍ പറഞ്ഞാല്‍, പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. അരാജകവാദികള്‍’- എന്നായിരുന്നു സൈനയുടെ പോസ്റ്റ്.
‘സബ്ടില്‍ കോക്ക് ചാമ്പ്യന്‍ ഓഫ് ദി വേള്‍ഡ്. ദൈവത്തിന് നന്ദി ഞങ്ങള്‍ക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന’- എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി.
Post Your Comments