GeneralLatest NewsNEWS

ഒരു പ്രത്യേക ആളെ ജീവിതകാലം മുഴുവന്‍ ശല്യം ചെയ്യാന്‍ വിവാഹം നിങ്ങളെ അനുവദിക്കുന്നു: വിവാഹവാർഷിക ദിനത്തിൽ ഭാവന

മലയാളികളുടെ ഇഷ്ട്ട നടിമാരില്‍ ഒരാള്‍ ആണ് ഭാവന. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. വിവാഹ വാര്‍ഷിക ദിനമായ ഇന്ന് ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രമാണ് ഭാവന പങ്കുവച്ചിരിക്കുന്നത്.

കുസൃതി നിറഞ്ഞ ഒരു ക്യാപ്ഷനോടെയാണ് ഭാവന വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘ഒരു പ്രത്യേക ആളെ നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ശല്യം ചെയ്യാന്‍ വിവാഹം നിങ്ങളെ അനുവദിക്കുന്നു’- എന്നാണ് ഭാവന ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഫോട്ടോയ്ക്ക് ക്യാപ്ഷനായി ‘എന്റേത്’ എന്നും ഭാവന എഴുതിയിട്ടുണ്ട്.

ഭാവന നായികയായി അവസാന റിലീസ് ആയ ചിത്രം ‘ഭജ്രംഗി 2’ എന്ന ചിത്രമാണ് ആണ്. ‘ഭജ്രംഗി 2’ ‘ഇന്‍സ്‍പെക്ടര്‍ വിക്രമും’ എന്നീ ചിത്രങ്ങളിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. ഇന്‍സ്‌പെക്ടര്‍ വിക്ര൦ വലിയ വിജയമായിരുന്നു. ശ്രീ നരസിംഹ സംവിധാനം ചെയ്‍ത ‘ഇന്‍സ്‍പെക്ടര്‍ വിക്ര’മില്‍ പ്രജ്വല്‍ ദേവ്‍രാജായിരുന്നു നായകന്‍.

shortlink

Related Articles

Post Your Comments


Back to top button