പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഹൃദയം തീയേറ്ററിൽ റിലീസായപ്പോൾ ചിത്രത്തെ പറ്റി പോസിറ്റീവായ റിവ്യൂകളാണ് പുറത്ത് വരുന്നത്. തിയേറ്ററില്‍ ഹൃദയം കണ്ടപ്പോള്‍ താന്‍ പ്രണവ് മോഹന്‍ലാലിനെയല്ല പ്രണവിനെയാണ് കണ്ടത് എന്നാണ് നടന്‍ അജു വര്‍ഗീസ് പറഞ്ഞത്. കൊച്ചിയിലെ പത്മ തിയേറ്ററില്‍ സിനിമ കണ്ട് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോടായിരുന്നു അജുവിന്റെ പ്രതികരണം. ചിത്രത്തില്‍ ജിമ്മി എന്ന ഫോട്ടോഗ്രാഫറുടെ വേഷമാണ് പ്രണവ് അവതരിപ്പിച്ചത്.
അജുവിന്റെ വാക്കുകൾ:
‘മലർവാടി ആര്‍ട്‌സ് ക്ലബും തട്ടത്തില്‍ മറയത്തും വടക്കന്‍ സെല്‍ഫിയും ജേക്കബിന്റെ സ്വര്‍ഗരാജ്യവും കണ്ടത് പത്മയിലാണ്. വിനീതിന്റെ, ഞങ്ങളുടെ ഗുരുവിന്റെ സിനിമ പത്മയില്‍ കാണുന്നത് ഒരു നൊസ്റ്റാള്‍ജിയ ആണ്. പ്രണവ് മോഹന്‍ലാലിനെയല്ല പ്രണവിനെയാണ് കണ്ടത്. അതാണെനിക്ക് ഏറ്റവും വലിയ സന്തോഷം.
കൊവിഡായതുകൊണ്ട് തിയേറ്റര്‍ റിസ്‌കിലാണ്. ഗവണ്‍മെന്റ് ഒരു കാരണം നോക്കിയിരിക്കുകയാണ്. സേഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് എല്ലാവരും സിനിമ കാണുക’-അജു പറഞ്ഞു.
Post Your Comments