കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത വര്‍ണ്ണന്‍. നായികയായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് വില്ലത്തി വേഷങ്ങളിൽ തിളങ്ങി. നടന്‍ പ്രശാന്ത് ആണ് അമൃതയുടെ ഭര്‍ത്താവ്. വിവാഹത്തിന് ശേഷവും സീരിയല്‍ രംഗത്ത് സജീവമാണ് താരം. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ നടി പങ്കെടുത്ത് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒട്ടും ഇഷ്ടമില്ലാതെയാണ് അഭിനയത്തിലേയ്ക്ക് വന്നതെന്ന് അമൃത പറയുന്നു.
‘പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നു. ടീച്ചിംഗ് ആയിരുന്നു ഇഷ്ടം. തന്നെ നിര്‍ബന്ധിച്ചാണ് അഭിനയത്തിലേയ്ക്ക് കൊണ്ടു വന്നത്. നടി ചിപ്പി ചേച്ചിയുടെ ഭര്‍ത്താവ് രഞ്ജിത്തേട്ടനാണ് തന്നെ വേളങ്കണ്ണി മാതാവിലേയ്ക്ക് വിളിക്കുന്നത്. അവിടെ നിന്ന് ആയിരുന്നു തുടങ്ങിയത്.’ അമൃത പറഞ്ഞു.
‘കോമഡി സ്റ്റാറില്‍ വെച്ചാണ് പ്രശാന്തിനെ ആദ്യം കാണുന്നത്. സൂര്യ എന്ന ചേച്ചി വഴിയാണ് ഇഷ്ടം പറയുന്നത്. തന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്നും ആ ചേച്ചിയോട് പറഞ്ഞു. അന്ന് തനിക്ക് കല്യാണം കഴിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നു. അത് ചേച്ചിയോട് പറയുകയും ചെയ്തു. തനിക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടാകുന്ന സമയത്ത് അറിയിക്കാം എന്ന് പറഞ്ഞു. താന്‍ വിവാഹത്തിന് റെഡിയായപ്പോള്‍ പുള്ളിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നാല്‍ ആ സമയത്ത് മറ്റൊരു പ്രണയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നോട് വേറെ നോക്കിക്കോളാന്‍ പറഞ്ഞു.’ അമൃത പറഞ്ഞു.
പ്രശാന്ത് നേരത്തെ മുതൽ തന്നെ ശ്രദ്ധിക്കാറുണ്ടെന്നും കൂടാതെ തന്നോടൊപ്പം സെല്‍ഫി എടുത്തിരുന്നുവെന്നും അമൃത പറയുന്നു. അന്നൊന്നും തനിക്ക് അങ്ങനെയൊരു ഇഷ്ടമില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments