സല്മാന് ഖാന് നായകനായ ‘വീര്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സറിന് ഖാന്. ചിത്രം പരാജയമായിരുന്നെങ്കിലും സല്മാന് – സറീന് ജോഡിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോൾ സല്മാന് ഖാനുമായി ബന്ധപ്പെട്ട് ബോളിവുഡ് വൃത്തങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന കഥകളെക്കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സറീന് ഖാന്.
സല്മാന് ഖാന് അല്ല ബോളിവുഡില്‍ അവസരങ്ങള്‍ ഉണ്ടാക്കി തന്നത് എന്നും തന്റെ വിജയത്തില്‍ താന്‍ മാത്രമാണ് പ്രയത്നിച്ചതെന്നും കെട്ടുകഥകള്‍ ഉണ്ടാക്കുന്നവര്‍ അത് മനസ്സിലാക്കണമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിൽ സറീന് ഖാന് വ്യക്തമാക്കി.
സറീന് ഖാന്റെ വാക്കുകൾ :
’സല്‍മാനോട് നന്ദിയുള്ള വ്യക്തിയാണ്. കാരണം ‘വീര്‍’ എന്ന സിനിമയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും സിനിമയില്‍ എത്തില്ലായിരുന്നു. അദ്ദേഹം എനിക്ക് വീറിലൂടെ സിനിമയിലേക്കുള്ള വാതില്‍ തുറന്നു തന്നു. സല്മാന് ഒരു അത്ഭുത വ്യക്തിയാണ്.
സല്‍മാന്റെ പുറകില്‍ കുരങ്ങനെപ്പോലെ നടക്കാനും ചെറിയ കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാനും കഴിയില്ല. എന്നാല്‍ എല്ലാവരും കരുതുന്നത് ഞാന്‍ ചെയ്യുന്ന എല്ലാ ജോലികളും അദ്ദേഹത്തിലൂടെയാണ് ലഭിക്കുന്നതെന്നാണ്. അത് ശരിയല്ല. സല്മാന് എന്റെ സുഹൃത്താണ്. ഒരു ഫോണ്‍ അകലെ ഉണ്ടാകാറുണ്ട്. പക്ഷേ ഞാന്‍ അദ്ദേഹത്തെ ശല്യം ചെയ്യാറില്ല’- സറീന് പറഞ്ഞു.
Post Your Comments