എം80 മൂസ എന്ന ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് സുരഭി ലക്ഷ്മി. സിനിമകളില്‍ ചെറിയ ചില റോളുകള്‍ ചെയ്തിരുന്ന സുരഭിയ്ക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ചതോടെ കൈനിറയെ വേഷങ്ങൾ തേടിവന്നു.
എന്തിനോടും അപ്പപ്പോള്‍ തന്നെ പ്രതികരിയ്ക്കുന്ന ആളാണ് സുരഭി. ഒരു ലൊക്കെഷനില്‍ വച്ച ഒരാളെ തല്ലി എന്ന വാര്‍ത്ത വൈറലായിരുന്നു. എന്നാൽ അന്ന് സംഭവിച്ചത് സത്യത്തില്‍ എന്തായിരുന്നു എന്ന് വിശദീകരിയ്ക്കുകയാണ് സുരഭി ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍.
സുരഭിയുടെ വാക്കുകൾ :
‘ഗുല്‍മോഹര്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് തല്ലി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സെറ്റില്‍ വച്ച് അല്ല. ഗുല്‍മോര്‍ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു പരിപാടി നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് ആ സംഭവം .
ഞാന്‍ ഡിഗ്രിയ്ക്ക് പഠിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. കോളേജില്‍ കലോത്സവം നടന്നു കൊണ്ടിരിയ്ക്കുമ്പോള്‍ ഒരു പയ്യന്‍ വന്ന് ചോദിച്ചതാണ് എന്നെ പ്രകോപിപ്പിച്ചത്. ഗുല്‍മോഹര്‍ എന്ന ചിത്രത്തിന് വേണ്ടി നിങ്ങള്‍ എത്ര പേര്‍ക്ക് കിടന്നുകൊടുത്തു എന്നായിരുന്നു ചോദ്യം. അപ്പോള്‍ ആണ് താന്‍ റിയാക്ട് ചെയ്തത്. അടി കൊടുത്തതിന് ശേഷമാണ് പിന്നെ വര്‍ത്തമാനം പറഞ്ഞത്. അപ്പോഴേക്കും അവിടെയുള്ള മറ്റ് ചെക്കന്മാരൊക്കെ കൂടി. സുരഭിയോട് എന്തോ അവന്‍ മോശമായി പറഞ്ഞു എന്ന് പറഞ്ഞ് പിന്നെ കൂട്ട തല്ലായിരുന്നു.
ഒരിക്കലും ഒരു പെണ്‍കുട്ടിയോട് അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു അപ്പോള്‍ അടി കൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം തനിക്ക് നല്‍കിയത്. പിന്നെ വീട്ടില്‍ ചെറുപ്പം മുതലേ എല്ലാത്തിനും സ്വാതന്ത്രം നല്‍കിയാണ് വളര്‍ത്തിയത്. എന്റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെയാണ് നോക്കിയത്.
പണ്ട് സാധനങ്ങളൊക്കെ വാങ്ങി ബസ്സില്‍ വരുമ്പോള്‍, എന്റെ കൈയ്യില്‍ മൂര്‍ച്ച കൂട്ടാനായി വീട്ടില്‍ നിന്ന് തന്നയച്ച കത്തിയും ഉണ്ടായിരുന്നു. എനിക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. കുറച്ച് മുന്നോട്ട് ആണ് നിര്‍ത്തിയത്. ആഹ, പറഞ്ഞ ഇടത്ത് നിര്‍ത്താന്‍ പറ്റിയില്ലെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ലല്ലോ എന്ന് പറഞ്ഞ്, ബസ്സിലെ മണിയടിയ്ക്കുന്ന കയര്‍ മുറിച്ചു താഴെ ഇട്ടു. ഇപ്പോഴും ആ കണ്ടക്ടര്‍ കാണുമ്പോള്‍ പറയും, നിന്നെ ഞാന്‍ നോക്കിയിരിക്കുകയാണ് എന്ന്.’
Post Your Comments