ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര മൂക്കിന് ഭംഗി കൂട്ടുവാൻ പ്ലാസ്റ്റിക് സർജറി ചെയ്ത് പാരാജയപ്പെട്ടുവെന്നൊരു സംസാരം പരക്കെയുണ്ടായിരുന്നു. ഇതിനെ തുടർന്ന് പ്ലാസ്റ്റിക് ചോപ്ര എന്ന പരിഹാസവും താരം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ആ സർജറിയെ കുറിച്ചും പ്ലാസ്റ്റിക് ചോപ്ര എന്ന പേര് കേൾക്കാനിടയായി സംഭവത്തെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയങ്ക.
ഒരു സര്‍ജറിയില്‍ വന്നു പോയ ചെറിയൊരു പിഴവായിരുന്നു താരത്തിന് പ്ലാസ്റ്റിക് ചോപ്ര എന്ന ഇരട്ടപ്പേര് കേള്‍ക്കാന്‍ കാരണമായത്. 2000 ങ്ങളുടെ തുടക്കത്തില്‍ മൂക്കില്‍ നടത്തിയൊരു സര്‍ജറിയെ തുടര്‍ന്ന് പ്രിയങ്കയുടെ രൂപം തന്നെ മാറിപ്പോയിരുന്നു. ലോകസുന്ദരി പട്ടം നേടിയതിന് പിന്നാലെയായിരുന്നു സംഭവം.
പ്രിയങ്കയുടെ വാക്കുകൾ :
‘എനിക്ക് നേസല്‍ കാവിറ്റിയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് ശ്വാസ തടസത്തിന് കാരണമാകുമായിരുന്നു. ഇതില്‍ നിന്നും മുക്തയാകാന്‍ വേണ്ടിയായിരുന്നു സര്‍ജറി നടത്താന്‍ തീരുമാനിക്കുന്നത്. പോളിപ് ഷേവ് ചെയ്യുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ മൂക്കിന്റെ പാലവും ഷേവ് ചെയ്യുകയായിരുന്നു. ഇതോടെ മൂക്കിന്റെ പാലം തകര്‍ന്നു.
സര്‍ജറിയ്ക്ക് ശേഷം ബാന്റേജ് മാറ്റുന്ന സമയത്തായിരുന്നു ആ പിഴവ് തിരിച്ചറിയുന്നത്. ഞാനും അമ്മയും ഭയന്നു പോയി. എന്റെ യഥാര്‍ത്ഥ മൂക്ക് പോയിരുന്നു. എന്റെ മുഖം മൊത്തം മാറിപ്പോയി. ഞാന്‍ ഞാനല്ലാതെയായി മാറിയിരുന്നു. എനിക്ക് അതിയായ സങ്കടവും പ്രതീക്ഷകള്‍ നശിക്കുകയും ചെയ്തിരുന്നു. കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ തീര്‍ത്തും അപരിചിതയായൊരു പെണ്‍കുട്ടിയെ കാണുന്നത് പോലെയായിരുന്നു. ആ തിരിച്ചടിയില്‍ നിന്നും എനിക്ക് ഉടനെയൊന്നും കരയറാന്‍ പറ്റില്ലെന്ന് തോന്നി.
പിന്നാലെ പ്രിയങ്കയെ മാധ്യമങ്ങളും മറ്റും പ്ലാസ്റ്റിക് ചോപ്ര എന്ന് പേരിട്ട് വിളിക്കുകയായിരുന്നു. എന്താണ് സംഭവിച്ചെന്ന കാര്യത്തില്‍ ഞാൻ വിശദീകരണങ്ങള്‍ നല്‍കാന്‍ തയ്യാറാണെങ്കിലും പരസ്യമായി ഇതേക്കുറിച്ച് സംസാരിക്കുന്നതില്‍ നിയന്ത്രണം പാലിക്കുകയായിരുന്നു’.
Post Your Comments