GeneralLatest NewsNEWS

സംവിധായകന്‍ പ്രദീപ് രാജ് കൊവിഡ് ബാധിച്ച്‌ മരിച്ചു

കന്നഡയിലെ ശ്രദ്ധേയ സംവിധായകന്‍ പ്രദീപ് രാജ് കൊവിഡ് ബാധിച്ച്‌ മരിച്ചു. 46 വയസ്സായിരുന്നു. ഏതാനും ദിവസം മുമ്പാണ് പ്രദീപിനെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പോണ്ടിച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. സഹോദരൻ പ്രശാന്ത് രാജാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

പ്രമേഹവും കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. 15 വര്‍ഷത്തിലേറെയായി പ്രമേഹരോഗം അലട്ടിയിരുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാലാണ് ഇപ്പോള്‍ മരണം സംഭവിച്ചിരിക്കുന്നത്.

കന്നഡ‍ സൂപ്പര്‍ താരം യാഷും ഓവിയയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച കിരാതകയായിരുന്നു പ്രദീപ് രാജിന്‍റെ ആദ്യ ചിത്രം. ദുനിയ വിജയ്, ഗണേഷ് തുടങ്ങിയവരും പ്രദീപിന്‍റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റര്‍ 420, രജനികാന്താ എന്നിവയായിരുന്നു മറ്റു ചിത്രങ്ങള്‍. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രദീപ് രാജ്. അതിനിടെയാണ്​ കോവിഡ്​ ബാധിതന്‍ ആകുന്നത്​.

shortlink

Post Your Comments


Back to top button