കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയുടെ ഭാര്യാ സഹോദരനെ മുംബൈയിലെ മിലത് നഗറിലുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് ജേസണ്‍ വാട്കിന്‍സിനെ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 42 വയസായിരുന്നു.
സംഭവം നടക്കുമ്പോൾ ജേസണ്‍ ഫ്ലാറ്റില്‍ തനിച്ചായിരുന്നു. ജേസണ്‍ന്റെ മാതാപിതാക്കള്‍ മരുന്ന് വാങ്ങാനായി പുറത്തുപോയി തിരിച്ചെത്തിയപ്പോൾ ജേസണെ സീലിങ്ങില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും മകനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും നേരത്തെ തന്നെ മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു
ജേസണ്‍ സമീപകാലത്തായി ചില ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നെന്നും, അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. റൂമില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാല്‍ ഓഷിവാര പോലീസ് അപകട മരണ റിപ്പോര്‍ട്ട് (എഡിആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments