
മമ്മൂട്ടിയുടെ നായികയായി ജോമോന് സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ശ്വേത മേനോന് വെള്ളിത്തിരയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. രണ്ടുപ്രാവശ്യം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ ശ്വേതമേനോന് മലയാളം , തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്.
സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം എട്ടു വർഷത്തിന് ശേഷം ഗായികയായി മടങ്ങി വരാൻ ഒരുങ്ങുകയാണ്. ‘ബദല്‍’ എന്ന ചിത്രത്തില്‍ ബിജിബാലിന്റെ സംഗീത സംവിധാനത്തിൽ ഒരു താരാട്ട് പാട്ടാണ് ശ്വേത ആലപിക്കുന്നത്. ശ്വേതയുടെ ആദ്യ സോളോ ഗാനം കൂടിയാണിത്. അനീഷ് ജി മേനോനാണ് ബദലിലെ നായകന്. നാടകപ്രവര്‍ത്തകന്‍ അജയന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിയോണ ലിഷോയിയാണ് മറ്റൊരു താരം.
രാകേഷ് ഗോപന് രചനയും സംവിധാനവും നിര്‍വഹിച്ച ‘100 ഡിഗ്രി സെല്‍ഷ്യസ്’ എന്ന ചിത്രത്തില്‍ ഗോപിസുന്ദറിന്റെ സംഗീത സംവിധാനത്തിലായിരുന്നു ശ്വേത മേനോന്റെ ആദ്യഗാനം. ഈ ചിത്രത്തില്‍ ഒപ്പം അഭിനയിച്ച ഭാമ, മേഘ്നരാജ്, അനന്യ എന്നിവര്‍ക്കൊപ്പം ആലപിച്ച ‘പച്ച മഞ്ഞ ചുവപ്പ്’ എന്ന ഗാനം രചിച്ചത് വയലാര്‍ ശരത് ചന്ദ്രവര്മ്മയായിരുന്നു.
Post Your Comments