40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹൃദയം. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് വിശാഖ് സുബ്രഹ്‌മണ്യമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനും, ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന സിനിമ ജനുവരി 21 നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോൾ പ്രണവിനെ ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ്മ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍ ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിൽ.
വിനീതിന്റെ വാക്കുകൾ :
‘പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമല്‍ഹാസനായിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്റെ കുറച്ച് അപ്പുറത്തായി ദുല്‍ഖര്‍ ഇരിപ്പുണ്ട്. ദുല്‍ഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുല്‍ഖര്‍ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്. അങ്ങനെയാണ് ഞാന്‍ ആദ്യമായി കാണുന്നത്.
മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ടിന്, തേന്മാവിന്‍കൊമ്പത്തിലെ ഡ്രസ് ഒക്കെ ഇട്ട് ലാലങ്കിള്‍ ഡാന്‍സ് കളിക്കുകയാണ്. അപ്പോള്‍ ഫാന്റയുടെ ഒരു ടിന്‍ ഒക്കെ കുടിച്ച് അപ്പു ലാലങ്കിളിന്റെ ഡാന്‍സ് കാണുകയായിരുന്നു’- വിനീത് പറഞ്ഞു.
Post Your Comments