
കോഴിക്കോട് : തലൈവാസല്‍ വിജയ് നായകനായ സോറോ എന്ന മലയാള ചിത്രത്തിന്റെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് കോടതി. സിനിമയുടെ ടൈറ്റിലില്‍ നിന്നും സഹനിര്‍മ്മാതാവിന്റെ പേര് വെട്ടികളഞ്ഞതിന് ആണ് കോടതി ഇടപെടല്‍. സിനിമയുടെ റിലീസ് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി(1) താല്‍ക്കാലികമായി തടഞ്ഞു ഉത്തരവിട്ടു.
സിനിമയുടെ സഹനിര്‍മാതാവായ കോഴിക്കോട് കൊസൈന്‍ ഗ്രൂപ്പ് ഉടമ യു ജിഷ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. ‘സിനിമയ്ക്കായി 20 ലക്ഷം രൂപ മുടക്കിയിരുന്നെങ്കിലും നിര്‍മ്മാതാവായ എരഞ്ഞിപ്പാലം സ്വദേശി ആര് സുരേഷ് ടൈറ്റിലില്‍ സ്വന്തം പേര് മാത്രം ചേർക്കുകയായിരുന്നു. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ നിര്‍മ്മാതാവിന്റെ പേരിനൊപ്പം തന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് പേര് നീക്കുകയായിരുന്നു’- ജിഷ പരാതിയിൽ ചൂണ്ടിക്കാട്ടി .
സഹനിര്‍മ്മാതാവായി ജിഷയുടെ പേര് ഉള്‍പ്പെടുത്താതെ സിനിമ റിലീസ് ചെയ്യുന്നത് തടഞ്ഞാണ് കോടതി ഉത്തരവ്.
Post Your Comments