1990കളുടെ അവസാനത്തോടെ സൈനിക സേവത്തിന് ശേഷം സിനിമ മേഖലയിലേക്കെത്തി സംവിധായകനായും നടനായും കഴിവ് തെളിയിച്ച വ്യക്തിയാണ് മേജര്‍ രവി. ഡിസംബറിലാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം മേജര്‍ രവി അറിയിക്കുന്നത്. തന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു ശസ്ത്രക്രിയ എന്നും മേജര്‍ രവി കുറിച്ചിരുന്നു.
ഇപ്പോൾ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച് വരുന്നതായി സംവിധായകന്‍ മേജര്‍ രവി അറിയിച്ചു. ഓരോ ദിവസവും ഭേദമായി വരുകയാണ് എന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദിയെന്നും മേജര്‍ രവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
‘ശസ്ത്രക്രിയയ്ക്ക് ശേഷം ഓരോ ദിവസം കഴിയും തോറും ഞാന്‍ മെച്ചപ്പെട്ടുവരികയാണ്. ഒരു എഫ്ബി ലൈവിലൂടെ ഞാന്‍ എല്ലാവരെയും കാണാന്‍ ഉടന്‍ എത്തുന്നുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. സ്‌നേഹിക്കുന്നു… ജയ് ഹിന്ദ്!’- മേജര്‍ രവി കുറിച്ചു.
മേജർ രവി സംവിധാനം ചെയ്ത ആദ്യ ചിത്രം പുനര്‍ജനിയാണ്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങിയ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം വേഷം, പട്ടാളം, ഡ്രൈവിംഗ് ലൈസന്‍സ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
Post Your Comments