Latest NewsNEWSSocial Media

പ്രേക്ഷകമനസുകളിൽ മുന്തിരിവള്ളികള്‍ തളിര്‍ത്തിട്ട് അഞ്ച് വര്‍ഷം : ഓര്‍മ്മകള്‍ പുതുക്കി നന്ദി അറിയിച്ച് ജിബു ജേക്കബ്

ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ദൃശ്യത്തിന് തൊട്ടുപിന്നാലെയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മീന – മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ ഒരുക്കിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജിബു വീണ്ടും പ്രേക്ഷകരിലേക്കെത്തിച്ചത്.

2017 ജനുവരി 20നാണ് മുന്തിരിവള്ളികള്‍ റിലീസ് ചെയ്തത്. സിനിമ ജീവിതത്തില്‍ ഏറ്റവും അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു ആ ദിവസമെന്നും, ഒപ്പം നിന്ന സഹപ്രവര്‍ത്തകര്‍ക്കും, പ്രിയപെട്ടവര്‍ക്കും, നല്ല സിനിമയെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഓര്‍മ്മകള്‍ പുതുക്കികൊണ്ട് ഫേസ്ബുക്കില്‍ നന്ദി കുറിച്ചിരിക്കുകയാണ് ജിബു ജേക്കബ്.

ജിബുവിന്റെ പോസ്റ്റ് :

‘സിനിമാജീവിതത്തിലെ ആ വെള്ളിയാഴ്ച്ചക്ക് അന്നോളം കണ്ട കിനാവുകള്‍ക്കപ്പുറത്തെ ആലസ്യമുണ്ടായിരുന്നു.അന്ന് ഹൃദയത്തില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുകയും, പൂവിടുകയും ചെയ്തിരുന്നു.സംവിധായകനെന്ന നിലയില്‍ നാട്യത്തിന്റെ ഇതിഹാസത്തോട് ആക്ഷനും, കട്ടും പറഞ്ഞ അഭിമാനത്തിന്റെ നിമിഷങ്ങള്‍….

ഉലഹന്നാനും, ആനിയമ്മയും കുടുംബ പ്രേക്ഷകരിലേക്ക് പടര്‍ന്നു കയറിയിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷങ്ങള്‍ പിന്നിടുന്നു. ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും സര്‍വ്വോപരി ഹൃദയത്തില്‍ ഇരിപ്പിടം തന്ന, നല്ല സിനിമയെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും എന്റെ മനസ്സു നിറഞ്ഞ നന്ദി.

shortlink

Related Articles

Post Your Comments


Back to top button