മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ നടന് ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് ബാധിച്ച കാര്യം അറിയിച്ചത്.
ദുൽഖറിന്റെ പോസ്റ്റ് :
‘നേരിയ പനിയുള്ളതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ സിനിമാ ചിത്രീകരണത്തിനിടെ താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്റൈനില്‍ പോകണം. രോഗ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്തണം. ഈ മഹാമാരികാലം അവസാനിച്ചിട്ടില്ല. മാസക് ധരിച്ച് സുരക്ഷിതരായി സദാ ജാഗരൂകരായിരിക്കുക’- ദുല്‍ഖര്‍ കുറിച്ചു.
ദുല്‍ഖറിന്റെ പിതാവ് നടന് മമ്മൂട്ടിക്കും കൊവിഡ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിൽ രോഗം സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.
Post Your Comments