മിന്നല്‍ മുരളിയുടെ ബോഡി ഡബിളായ ജർമ്മൻ സ്വദേശിയും കോറിയോഗ്രഫറുമായ സെഫ ഡെമിർബാസിനെ പരിചയപ്പെടുത്തിയ പോലെ സൂപ്പര്‍ വില്ലന്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തി നടന് ഗുരു സോമസുന്ദരം. ആക്ഷന്‍ രംഗങ്ങളില്‍ ഗുരുവിനു പകരം സൂപ്പര്‍ വില്ലന്‍ ആയത് തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സ്റ്റണ്ട് ഡ്യൂപ്പ് ചെയ്ത് ശ്രദ്ധേയ ബാലാജിയാണ്.
ബാലാജിയുമായുള്ള നിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഗുരു ചിത്രം പങ്കുവച്ചത്. ‘എന്റെ സ്റ്റണ്ട് ഡബിള്‍ ബാലാജിയെ പരിചയപ്പെടൂ.. പാതി കത്തിയ മുഖവുമായി മേക്കപ്പ് ചെയ്ത ഞങ്ങളെ തമ്മില്‍ തിരിച്ചറിയാന്‍ എല്ലാവരും കുറെ കഷ്ടപ്പട്ടു. എന്റെ ആത്മാവിന്റെ ഡബിള്‍ കൂടിയാണ് അവന്. നന്ദി ബാലാജി എന്റെ, സഹസൂപ്പര് വില്ലന്‍ ! ദയവായി എന്നെ സ്റ്റണ്ട് പഠിപ്പിക്കൂ. ഞാന്‍ നിന്നെ അഭിനയം പഠിപ്പിക്കാം. എന്നിട്ട് നമുക്ക് റോളുകള്‍ മാറ്റി എല്ലാവരേയും പറ്റിക്കാം.’ ഗുരു കുറിച്ചു.
ഇതുകൂടാതെ ബാലാജിയും തന്റെ മേക്കപ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മൂന്നു മിനിറ്റ് വരെ നീളുന്ന വിഡിയോയില്‍ മുഖത്ത് മേക്കപ്പ് ചെയ്യുന്നതും അഴിക്കുന്നതും കാണിക്കുന്നു. ഇത് കൂടാതെ, ‘ഫസ്റ്റ് ഇന്ത്യന്‍ സൂപ്പര്‍ വില്ലന്‍’ എന്ന കുറിപ്പോടെ ഇരുവരുടെയും ചിത്രവും പങ്കുവച്ചിരുന്നു.
Post Your Comments