Latest NewsNEWSSocial Media

‘വിഡ്ഢികള്‍ മാത്രമേ വിവാഹം കഴിക്കൂ, സ്മാര്‍ട്ടായ ആളുകള്‍ പ്രണയിക്കുക മാത്രമേ ചെയ്യൂ’ : സംവിധായകന്‍ രാം ഗോപാല്‍ വർമ്മ

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയും നടന്‍ ധനുഷും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ആചാരത്തെ കുറ്റപ്പെടുത്തി സംവിധായകന്‍ രാം ഗോപാല്‍ വർമ്മ. വിവാഹത്തെ അപലപിക്കുകയും വിവാഹമോചനത്തെ ആഘോഷിക്കുകയും ചെയ്യുന്ന വിധത്തിലുള്ളതാണ് രാം ഗോപാല്‍ വർമ്മയുടെ ട്വീറ്റുകള്‍. തന്റെ ബ്ലോഗില്‍ രാം ഗോപാല്‍ വർമ്മ വിവാഹത്തെ വിശേഷിപ്പിച്ചത് ‘ജയില്‍’ എന്നാണ്.

രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ് :

‘വിവാഹത്തിന്റെ അപകടങ്ങളെക്കുറിച്ച്‌ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള നല്ല ട്രെൻഡ്സെറ്ററുകൾ ആണ് താരങ്ങളുടെ വിവാഹമോചനങ്ങള്‍. വിഡ്ഢികള്‍ മാത്രമേ വിവാഹം കഴിക്കൂ. സ്മാര്‍ട്ടായ ആളുകള്‍ സ്‌നേഹിക്കുക മാത്രമാണ് ചെയ്യുന്നത്. മോചനം ലഭിച്ചതിനാല്‍ വിവാഹമോചനങ്ങള്‍ മാത്രം സംഗീതത്തോടെ ആഘോഷിക്കണം. പരസ്പരം അപകടകരമായ ഗുണങ്ങള്‍ കണ്ടെത്തുന്ന കാര്യമായതിനാല്‍ വിവാഹങ്ങള്‍ നിശബ്ദമായി നടക്കണം. നമ്മുടെ ദുഷിച്ച പൂര്‍വ്വികര്‍ സമൂഹത്തിന്മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഏറ്റവും ദുഷിച്ച ആചാരമാണ് വിവാഹം’- രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

ഇതിന് മുമ്പ് സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞപ്പോഴും രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചിരുന്നു. 6 മാസം നീണ്ട പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം.

shortlink

Related Articles

Post Your Comments


Back to top button