GeneralLatest NewsNEWS

‘മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും കോവിഡ് സ്ഥിരീകരിച്ചു ഇപ്പോൾ ക്വാറന്റൈനിലാണ്’: സുരേഷ് ഗോപി

ഏറെ മുൻകരുതലുകൾ എടുത്തിട്ടും കോവിഡ് സ്ഥിരീകരിച്ചുവെന്ന് സുരേഷ് ഗോപി. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നും അദ്ദേഹം അറിയിച്ചു.

സുരേഷ് ഗോപിയുടെ വാക്കുകൾ :

‘മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ മറ്റ് അസുഖങ്ങൾ ഇല്ല. പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. ഈ ഘട്ടത്തിൽ, എല്ലാവരും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കാനും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ രോഗബാധിതരാക്കാതെയും സൂക്ഷിക്കുക’- സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button