GeneralLatest NewsNEWS

‘ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല, ഇന്നും തമിഴ്‌നാട്ടില്‍ ചെന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹമാണ്’: അഞ്ജു അരവിന്ദ്

ഒരുകാലത്ത് സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന താരമാണ് അഞ്ജു അരവിന്ദ്. തമിഴകത്ത് വിജയ്‌ അടക്കമുള്ള താരങ്ങളുടെ നായികയായി തിളങ്ങി അഞ്ജു മലയാളത്തില്‍ സഹതാര വേഷങ്ങളിലെയ്ക്ക് ചുരുങ്ങി. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും വിട്ടുമാറി സീരിയല്‍ രംഗത്തേയ്ക്ക് ചുവടുറപ്പിച്ചു. എന്നാല്‍ പിന്നീട് അഭിനയ രംഗത്തു നിന്നും താരം പിന്മാറി. ഇപ്പോള്‍ നൃത്തവിദ്യായലവും യൂട്യൂബുമായി സജീവമായ താരം ഈ വര്‍ഷം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്.

ബിബിന്‍ ജോര്‍ജും സനുഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന മരതകം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. യൂത്തിനൊപ്പം സിനിമ ചെയ്തപ്പോള്‍ എങ്ങനെയാണ് അവര്‍ക്കൊപ്പം അഭിനയിക്കുക എങ്ങനെയാണ് സൗഹൃദം കൊണ്ടുപോകുക എന്നൊക്കെ തോന്നിയിരുന്നു എന്നും അഞ്ജു പറയുന്നു. ഇപ്പോൾ വിജയ് നായകനായ ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞ ശേഷം ഉണ്ടായ ഒരു വിഷയത്തെക്കുറിച്ചാണ് താരം തുറന്ന് പറയുന്നത്.

അഞ്ജുവിന്റെ വാക്കുകൾ :

‘പാര്‍വതി പരിണയത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിജയ്‌യുടെ സിനിമയില്‍ അവസരം ലഭിച്ചത്. അവിടെ ചെന്നപ്പോള്‍ വിജയിയും സിനിമയിലെ പുതുമുഖമായിരുന്നു. എനിക്കും തമിഴ് വശമില്ലായിരുന്നു. പോരാത്തതിന് ആദ്യ തമിഴ് സിനിമയും ആയിരുന്നു.

അന്ന് നടി സംഗീതയാണ് തനിക്ക് വേണ്ടി തമിഴില്‍ കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. പൂവെ ഉനക്കാഗെ കഴിഞ്ഞ ശേഷം ഒരിക്കല്‍ ഞാൻ ചെന്നൈയില്‍ പോയപ്പോള്‍ നാണംകെട്ട സംഭവം ഇപ്പോഴും ഓര്‍ത്ത് ചിരിക്കും.

ചെന്നൈ റെയില്‍വെ സ്റ്റേഷനില്‍ പോകുന്നവര്‍ക്ക് അറിയാം അവിടുത്തെ പോര്‍ട്ടര്‍ നമ്മള്‍ ചെന്ന് ഇറങ്ങുമ്പോള്‍ തന്നെ ബാഗ് എടുക്കാന്‍ ഓടി വരും. പിന്നെ വലിയ കൂലിയും ചോദിക്കും. അതുകൊണ്ട് ഞാൻ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തന്നെ അവരെ തടയണം എന്ന് വിചാരിച്ചിരുന്നു. ട്രെയിന്‍ ഇറങ്ങിയപ്പോള്‍ കുറേപ്പേര്‍ ഓടിവന്നു. ഞാൻ വിചാരിച്ചു പോര്‍ട്ടര്‍മാരാണെന്ന്. ഉടനെ ഞാൻ അവരോട് പറഞ്ഞു ‘ആരും എന്റെ ബാഗില്‍ തൊടരുത്’ എന്ന്. ഉടനെ അവര്‍ എന്നോട് പറഞ്ഞു. ഞങ്ങൾ അതിന് വന്നതല്ല. ‘പൂവെ ഉനക്കാഗെ കണ്ടിട്ടുള്ള ഇഷ്ടം അറിയിക്കാന്‍ വന്നതാണെന്ന്’.

അവര്‍ അത് പറഞ്ഞപ്പോള്‍ ഞാൻ ചമ്മിപ്പോയി. ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല. ഇന്നും തമിഴ്‌നാട്ടില്‍ ചെന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹമാണ്. രജനിസാറിന്റെ പെങ്ങള്‍ വിജയ് പടത്തിലെ നായിക എന്നൊക്കെ പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നത് പോലും’- അഞ്ജു പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button