സംഖ്യാശാസ്ത്ര പ്രകാരം പേരില്‍ മാറ്റം വരുത്തി ഭാഗ്യം പരീക്ഷിക്കുന്ന താരങ്ങള്‍ നിരവധിയാണ്. പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളിൽ മാറ്റം വരുത്തുന്നവരും, പേരു തന്നെ മാറ്റുന്നവരും ഇതിലുണ്ട്. ഇപ്പോൾ നടി ലെനയും തന്റെ പേര് മാറ്റം സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും അറിയിച്ചു.
പേരിന്റെ സ്‌പെല്ലിംഗിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്‌കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിംഗ് മാറ്റിയതെന്ന് ലെന പറഞ്ഞു.
സംവിധായകന്‍ ജോഷി തന്റെ പേരിനൊപ്പം ഒരു ‘y’ കൂടി കൂട്ടിച്ചേർത്തിരുന്നു. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ ‘ h ‘ എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നടന്‍ ദിലീപും അടുത്തിടെ പേരില്‍ മാറ്റം വരുത്തിയിരുന്നു. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്
Post Your Comments