പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഹൃദയം’ ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറി എന്ന് പൂര്‍ണ്ണമായും വിളിക്കാന്‍ കഴിയില്ലെന്ന് വിനീത് ശ്രീനിവാസന്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അരുണ്‍ നീലകണ്ഠന് എന്നാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് ‘ഹൃദയ’മെന്നും വിനീത് പറഞ്ഞു.
‘പൂര്‍ണ്ണമായും ഒരു പ്രണയകഥ എന്ന് പറയാന്‍ പറ്റില്ല ഈ സിനിമ. പ്രണയം ഇതിന്റെ ഒരു ഭാഗമാണ്. അരുണ്‍ നീലകണ്ഠന് എന്ന കഥാപാത്രം കടന്നുപോവുന്ന 17 വയസ് മുതല്‍ 30 വയസ് വരെയുള്ള, അയാള്‍ അനുഭവിക്കുന്ന ഉയര്‍ച്ച താഴ്ചകള്‍ മുഴുവന്‍ സിനിമയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്’.
Read Also:- കൊവിഡ് ഭേദമായി, ഇതുവരെ വാക്സിൻ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കു: കീർത്തി സുരേഷ്
‘അതില്‍ അയാളുടെ സൗഹൃദം, പ്രണയം, വൈകാരികമായ ഉയര്‍ച്ചതാഴ്ചകള്‍, ഒരു പ്രായത്തില്‍ വ്യക്തി നേരിടുന്ന ജോലി സംബന്ധമായ അനിശ്ചിതത്വങ്ങള്‍ തുടങ്ങി അയാള്‍ ഒരു ഫാമിലി മാനാവുന്ന ഘട്ടം വരെയാണ് ഞങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്’ വിനീത് പറഞ്ഞു.
Post Your Comments